ഒറ്റ ശ്വാസത്തിൽ 662- അടി താഴ്ചയിലേക്ക്; ഗിന്നസ് റെക്കോർഡ് നേട്ടവുമായി യുവാവ്

December 28, 2020

കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങൾ കൈവരിക്കുന്ന നിരവധിപ്പേരെ നാം കാണാറുണ്ട്. അത്തരത്തിൽ ഒരാളാണ് മെക്സിക്കോ സ്വദേശിയയായ സ്റ്റിഗ് സെവെറിൻസൺ എന്ന യുവാവ്. ഒറ്റ ശ്വാസത്തിൽ കടലിൽ 662 അടി താഴ്ചയിലേക്ക് ചാടി വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ് സ്റ്റിഗ് സെവെറിൻസൺ. രണ്ട് മിനിറ്റ് 42 സെക്കന്റിലാണ് സ്റ്റിഗ് സെവെറിൻസൺ 662 അടി താഴ്ചയിലേക്ക് ചാടിയത്. ഇതോടെ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് സ്റ്റിഗ് സെവെറിൻസൺ.

കടലിനെയും വന്യജീവികളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് സ്റ്റിഗ് സെവെറിൻസൺ ഇത്തരത്തിൽ ഒരു ഉദ്യമത്തിന് തയാറായത്. മെക്സിക്കോയിലെ ലാപാസിൽ വെച്ചായിരുന്നു സ്റ്റിഗ് സെവെറിൻസണിന്റെ അഭ്യാസപ്രകടനം. ഈ അഭ്യാസപ്രകടനത്തിന്റെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

Read also:‘അങ്കമാലി ഡയറീസി’ന് ശേഷം ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ ‘ഭീമന്റെ വഴി’ ഒരുങ്ങുന്നു; മുഖ്യകഥാപാത്രമായി കുഞ്ചാക്കോ ബോബനും

അതേസമയം ചെറുപ്പം മുതലേ ശ്വാസം നിയന്തിക്കുന്ന പരിശീലനം സ്റ്റിഗ് സെവെറിൻസൺ നടത്തിയിരുന്നു. മാതാപിതാക്കളോടൊപ്പം സ്വിമ്മിങ് പൂളിലാണ് സ്റ്റിഗ് സെവെറിൻസൺ ആദ്യം പരിശീലനം നടത്തിയിരുന്നത്.

Read also:ചേട്ടൻ സുഖപ്പെട്ട് വരുന്നു: സംഗീത് ശിവന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സന്തോഷ് ശിവൻ

Story Highlights:Man swims 662 feet underwater with one breath