നമുക്ക് പങ്കുവയ്ക്കാൻ ഒരുപാട് രഹസ്യങ്ങളുണ്ടെന്ന് അവർ കരുതും; പ്രിയസുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു വാര്യർ

വെള്ളിത്തിരയ്ക്ക് അപ്പുറവും ചില സിനിമ താരങ്ങൾ അവരുടെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാറുണ്ട്. അത്തരത്തിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മഞ്ജു വാര്യരും പൂർണിമ ഇന്ദ്രജിത്തും. ഇപ്പോഴിതാ പിറന്നാൾ ആഘോഷിക്കുന്ന പൂർണിമയ്ക്ക് ആശംസകൾ നേരുകയാണ് മഞ്ജു വാര്യർ. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മഞ്ജു പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസിക്കുന്നത്. ഇരുവരും ചെവിയിൽ എന്തോ സ്വകാര്യം പറയുന്ന ചിത്രമാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ‘നമുക്ക് പങ്കുവയ്ക്കാൻ ഒരുപാട് രഹസ്യങ്ങളുണ്ടെന്ന് അവർ കരുതും’ എന്ന അടിക്കുറുപ്പോടെയാണ് മഞ്ജു പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.
നടിയും, അവതാരകയും, ഫാഷൻ ഡിസൈനറുമായ പൂർണിമ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. വിവാഹത്തിന് ശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന പൂർണിമ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് താരം വൈറസിലൂടെ സിനിമയിലേക്ക് തിരികെ എത്തിയത്. ഇപ്പോഴിതാ ഹിന്ദി- ഇംഗ്ലീഷ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് പൂർണിമ ഇന്ദ്രജിത്ത്. സച്ചിൻ കുന്ദൽക്കറിന്റെ കൊബാൾട്ട് ബ്ലൂ എന്ന പേരിൽ എത്തുന്ന ചിത്രത്തിലാണ് പൂർണിമ ഇപ്പോൾ അഭിനയിക്കാനൊരുങ്ങുന്നത്.
Read also:”കുടുംബസമേതം ആസ്വദിക്കാവുന്ന മാസ് ചിത്രമായിരിക്കും മോഹന്‍ലാലിന്റെ ആറാട്ട്”: ഉദയ്കൃഷ്ണ
അതേസമയം നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രമാണ്വാ ഇപ്പോൾ മഞ്ജുവിന്റേതായി ഒരുങ്ങുന്നത്. മഞ്ജുവും കാളിദാസ് ജയറാമുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ് തുടങ്ങിയ വലിയ താരനിരകള്‍ ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം മുഴുനീള എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്നാണ് സൂചന. സന്തോഷ് ശിവന്‍ – മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്.
ലളിതം സുന്ദരം, ദി പ്രീസ്റ്റ്, ചതുർ മുഖം, 9 എംഎം, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, വെള്ളരിക്ക പട്ടണം തുടങ്ങിയ ചിത്രങ്ങളും മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Story Highlights: manju warrier birthday wishes to poornima indrajith