ശരത്ത് അപ്പാനി നായകനാകുന്ന ത്രില്ലർ ചിത്രം ‘മിയാ കുൽപ്പാ’- ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് ദുൽഖർ സൽമാൻ

December 15, 2020

ശരത്ത് അപ്പാനി നായകനാകുന്ന പുതിയ ചിത്രമാണ് മിയാ കുൽപ്പാ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ദുൽഖർ സൽമാൻ പങ്കുവെച്ചു. സസ്പെൻസ് ത്രില്ലറാണ് ചിത്രമെന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്നത്. ‘നവാസ് അലി സംവിധാനം ചെയ്ത് എ‌എം‌എ ഗ്രൂപ്പിന്റെ ബാനറിൽ ഷരീഫ് നിർമ്മിച്ച മിയാ കുൽപ്പാക്കും ശരത്ത് അപ്പാനിക്കും സംഘത്തിനും എല്ലാവിധ ആശംസകളും. ഒരു നല്ല ത്രില്ലർ കാണാൻ ആഗ്രഹിക്കുന്നു, ആശംസകൾ’- ദുൽഖർ സൽമാൻ കുറിക്കുന്നു.

‘മിയാ കുൽപ്പാ’യിൽ ശരത് അപ്പാനിയും ടീന സുനിലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീപ് അഹമ്മദാണ് ഛായാഗ്രാഹകൻ. ജോവിൻ ജോണാണ് എഡിറ്റർ. രാകേഷ് കേശവൻ സംഗീതസംവിധാനം നിർവഹിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിൽ വില്ലനായി എത്തിയ ശരത്ത് അപ്പാനി പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഏറ്റവുമൊടുവിൽ സച്ചിൻ എന്ന ചിത്രത്തിലാണ് വേഷമിട്ടത്.

Read More: ‘ഹീറോയ്ക്ക് വീണ്ടും സ്വാഗതം’- വിജയ് സേതുപതിക്ക് ഹൃദ്യമായ സ്വീകരണം നൽകി വിഘ്‌നേഷ് ശിവൻ

അതേസമയം, മിയാ കുൽപ്പായ്ക്ക് പുറമെ ശരത്ത് ആപ്പാനി വേഷമിടുന്ന നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ബെർണാഡ്, ചുങ്കം കിട്ടിയ ആട്ടിൻകൂട്ടം, ചാരം, മിഷൻ സി തുടങ്ങിയ ചിത്രങ്ങളനു ശരത്ത് വേഷമിടുന്ന മറ്റു ചിത്രങ്ങൾ.

Story highlights-‘Mea Culpa’: Dulquer Salmaan unveils the poster of the Sarath Appani starrer