സ്വയംരക്ഷയ്ക്കായി നിറംമാറി പൂക്കൾ; വിചിത്ര പ്രതിഭാസത്തിൽ അമ്പരന്ന് ഗവേഷകർ
ആക്രമികളിൽ നിന്നും രക്ഷനേടാൻ സ്വയം നിറം മാറുന്ന ജീവികളെ നാം കാണാറുണ്ട്. എന്നാൽ ഇപ്പോഴിതാ മനുഷ്യനെ പേടിച്ച് നിറം മാറുന്ന പൂക്കളാണ് സോഷ്യൽ ലോകത്തെ അടക്കം അമ്പരപ്പിക്കുന്നത്. സാധാരണ പൂക്കളെ അപേക്ഷിച്ച് അല്പം വ്യത്യസ്തരാണ് കിഴക്കനേഷ്യയിൽ കാണപ്പെടുന്ന ഈ പൂക്കൾ. പൊതുവെ പൂക്കൾ ആളുകളെ ആകർഷിക്കാനായാണ് നിലനിൽക്കാറെങ്കിൽ ഇവ അതിൽ നിന്നും വ്യത്യസ്തമായി പൂക്കളെ ഒളിപ്പിച്ച് നിർത്തുകയാണ് ഈ ചെടികൾ.
പൊതുവെ ചൈനയിൽ കണ്ടുവരുന്ന രീതിയനുസരിച്ച് ചെടികളിൽ നിന്നും പരമ്പരാഗത മരുന്നുകൾ ഉണ്ടാക്കുന്നവരാണ് ഇവിടുത്തുകാർ. അതുകൊണ്ടുതന്നെ ഇവിടുത്തെ മിക്ക ചെടികളും വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സ്വയം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ചെടികൾ പൂക്കളുടെ നിറങ്ങൾ മാറ്റുന്നത് എന്നാണ് സസ്യ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
Read also: സിനിമ ജീവിതത്തിലെ ആദ്യ പിറന്നാൾ ആഘോഷം; ‘ഖെദ്ദ’ ടീമിനൊപ്പം ആഘോഷിച്ച് ഉത്തര ശരത്
ഫ്രിറ്റിലാറിയ ദിലവായി എന്ന ഇനത്തിൽപെട്ട ചെടിയാണ് സ്വയം പൂക്കളുടെ നിറങ്ങൾ മാറ്റുന്നത്. മുൻപ് ഇളം പച്ച നിറത്തിലായിരുന്നു ഈ ചെടികളിൽ പൂക്കൾ വിരിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ നിറം മാറിയാണ് ഇവ വിരിയുന്നത്. ചാര നിറം കലർന്ന ബ്രൗൺ നിറത്തിലാണ് ഇപ്പോൾ ഈ പൂക്കൾ വിടരുന്നത്. പരമ്പരാഗത മരുന്നുകൾക്കായി വലിയതോതിൽ ഉപയോഗിച്ചിരുന്ന ഈ പൂക്കൾ നിറം മാറിയതോടെ ഇവ പറിയ്ക്കുന്നതിന്റെ അളവ് കുറഞ്ഞിട്ടുണ്ടെന്നും സസ്യ ശാസ്ത്രജ്ഞർ കണ്ടെത്തിക്കഴിഞ്ഞു. പൊതുവെ പാറക്കെട്ടുകൾക്ക് അടിയിലായി കാണപ്പെടുന്ന ഈ ചെടികൾ വർഷത്തിൽ ഒരിക്കൽ മാത്രമാണ് പൂക്കുന്നത്.
Story Highlights: medicinal plant has evolved camouflage to hide from humans