തിയേറ്ററുകളെ ഇളക്കിമറിയ്ക്കാൻ എംജിആർ; ‘അൻപേ വാ’ വീണ്ടും റിലീസ്
തെന്നിന്ത്യ മുഴുവനുമുള്ള സിനിമ ആസ്വാദകരുടെ ഇഷ്ടതാരമാണ് എംജിആർ. ഒരു കാലത്ത് തമിഴകത്ത് മുഴുവൻ കോളിളക്കം സൃഷ്ടിച്ചതാണ് എംജിആർ സിനിമകൾ. ഇപ്പോഴിതാ തിയേറ്ററുകളെ ഉണർത്താൻ വീണ്ടും എത്തുകയാണ് എം ജി ആർ ചിത്രം അൻപേ വാ. അരനൂറ്റാണ്ട് മുൻപ് 1996 ൽ ഇറങ്ങിയ എംജിആർ ചിത്രമാണ് അൻപേ വാ.
കൊവിഡ് മഹാമാരിയെത്തുടർന്ന് സിനിമ തിയേറ്ററുകൾ ഉൾപ്പെടെ മാസങ്ങളോളം അടച്ചിട്ടിരുന്ന. എന്നാൽ ലോക്ക്ഡൗണിന് ശേഷം തിയേറ്റർ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും തിയേറ്ററിൽ അധികം ജനങ്ങൾ പ്രവേശിക്കുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് എംജിആർ ചിത്രം പ്രദർശിപ്പിക്കുന്നത്. ഒരുകാലത്ത് തിയേറ്ററുകളെ ഇളക്കിമറിച്ച എംജിആർ ചിത്രം വീണ്ടും എത്തുമ്പോൾ ഏറെ ആവേശത്തിലാണ് സിനിമ പ്രേമികൾ.
Read also:‘നീ കടന്നുപോകുന്ന അവസ്ഥ ഓർക്കാനാകുന്നില്ല’; ഷാബുവിന്റെ വിയോഗത്തിൽ നിവിനെ ആശ്വസിപ്പിച്ച് ദുൽഖർ സൽമാൻ
നഗരത്തിലെ പ്രമുഖ തിയേറ്ററുകളിലാണ് ‘അൻപേ വാ’ പ്രദർശിപ്പിക്കുന്നത്. കൊവിഡ് പ്രോട്ടോകൾ പ്രകാരം തിയേറ്ററിൽ അൻപത് ശതമാനം പേർക്ക് മാത്രമാണ് പ്രവേശനാനുമതി. ഡിസംബർ 18 മുതലാണ് ‘അൻപേ വാ’ പ്രദർശിപ്പിച്ച് തുടങ്ങിയത്. ചിത്രത്തിന് മോശമല്ലാത്ത ടിക്കറ്റ് ബുക്കിംഗ് ഉണ്ടെന്നാണ് പ്രതികരണം. എംജിആറിന്റെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ‘അൻപേ വാ’.
Story Highlights:mgr anbe va to re release