‘കലൂര്‍ റോഡില്‍ വണ്ടിക്കകത്തു ഇരുന്നു വീഡിയോ ഇട്ടാല്‍ ബാംഗ്ലൂര്‍ ആകില്ല മിഷ്ടര്‍’കുഞ്ചാക്കോ ബോബന്റെ വീഡിയോയ്ക്ക് രസികന്‍ കമന്റുമായി മിഥുന്‍ മാനുവല്‍ തോമസ്
സമൂഹമാധ്യമങ്ങളില്‍ സജീവമാണ് കുഞ്ചാക്കോ ബോബനും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും. അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും. ഇരുവരും ചേര്‍ന്നു പങ്കുവയ്ക്കുന്ന രസകരമായ വിശേഷങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ഒരു വീഡിയോയും അതിന് മിഥുന്‍ മാനുവല്‍ നല്‍കിയ രസികന്‍ കമന്റുമാണ് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന അടിക്കുറിപ്പോടെ കാറില്‍ സഞ്ചരിക്കുന്ന ഒരു വീഡിയോയാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചത്. ഈ പോസ്റ്റിന് മിഥുന്‍ മാനുവല്‍ നല്‍കിയ കമന്റാണ് ചിരി നിറയ്ക്കുന്നത്. ‘ കലൂര്‍ റോഡില്‍ വണ്ടിക്കകത്തു ഇരുന്നു വീഡിയോ ഇട്ടാല്‍ ബാംഗ്ലൂര്‍ ആകില്ല മിഷ്ടര്‍.. അയ്ന് മെനക്കെട്ടു ബാംഗ്ലൂര്‍ പോണം’ എന്ന രസികന്‍ കമന്റ് ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
അതേസമയം അഞ്ചാംപാതിരയ്ക്ക് ശേഷം പുതിയ ത്രില്ലര്‍ ചിത്രവുമായി മിഥുന്‍ മാനുവലും കുഞ്ചാക്കോ ബോബനും എത്തുന്നുവെന്ന സൂചനയും അടുത്തിടെ താരങ്ങള്‍ പങ്കുവെച്ചിരുന്നു. ഇരുവരും ഒരുമിച്ച അഞ്ചാം പാതിര മികച്ച പ്രേക്ഷക സ്വീകാര്യത നേടിയരുന്നു. മികച്ച ഒരു കുറ്റാന്വേഷണ സിനിമയാണ് ‘അഞ്ചാം പാതിര’. അന്‍വര്‍ ഹുസൈന്‍ എന്നാണ് ‘അഞ്ചാം പാതിര’യില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ക്രിമിനോളജിസ്‌റ് ആണ് ഈ കഥാപാത്രം. ഒരു ഇന്‍ ആന്‍ഡ് ഔട്ട് പോലീസ് ഫിക്ഷന്‍ ആണ് ‘അഞ്ചാം പാതിര’.
കുഞ്ചാക്കോ ബോബനു പുറമെ, ഉണ്ണിമായ, ഇന്ദ്രന്‍സ്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. സുഷിന്‍ ശ്യാം ആയിരുന്നു സംഗീതമൊരുക്കിയത്.
Story highlights: Midhun Manuvel Troll To Kunchacko Boban