പഠിച്ചത് തൊഴുത്തിൽ പശുക്കൾക്ക് അരികിലിരുന്ന്, പ്രത്യേക പരിശീലനമോ ട്യൂഷനോ ലഭിച്ചില്ല; അഭിമാനമായി ജഡ്ജി പദവിയിലേക്ക് ഉയർന്ന 26 കാരി

December 27, 2020

വലിയ സ്വപ്‌നങ്ങൾ കാണണം…സ്വപ്നങ്ങളെ കൈയ്യെത്തിപ്പിടിക്കാൻ കഷ്ടപ്പെടുകയും വേണം. തന്റെ സ്വപ്നങ്ങളെ കൈപ്പിടിയിൽ ഒതുക്കാൻ കഠിനാധ്വാനം ചെയ്ത യുവതിയാണ് 26 കാരിയായ സൊനാൽ ശർമ്മ. ഉദയ്പൂർ സ്വദേശിയായ സൊനാൽ ശർമ്മ ദുരിതം നിറഞ്ഞ ജീവിതത്തിൽ നിന്നും രാജസ്ഥാൻ സെക്ഷൻസ് കോടതിയിലെ ജഡ്ജിന്റെ പദവിയിലേക്കാണ് ഉയർന്നിരിക്കുന്നത്.

ക്ഷീര കർഷകനായ ഖ്യാലി ലാൽ ശർമയുടെ നാലുമക്കളിൽ രണ്ടാമത്തെ ആളാണ് സൊനാൽ. കഷ്‌ടപ്പാടുകൾ നിറഞ്ഞ കുടുംബത്തിൽ ജനിച്ച സൊനാൽ രാജസ്ഥാൻ സെക്ഷൻസ് കോർട്ടിൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആയാണ് ഇപ്പോൾ നിയമിക്കപ്പെട്ടിരിക്കുകയാണ്. വലിയ വീടോ സൗകര്യങ്ങളോ ഒന്നുംതന്നെ ഇല്ലാതിരുന്ന സൊനാൽ തൊഴുത്തിൽ പശുക്കൾക്ക് അരികിൽ ഇരുന്നാണ് പഠനം പൂർത്തിയാക്കിയത്. ഒഴുവുസമയങ്ങളിൽ അച്ഛനൊപ്പം പശുക്കളെ പരിപാലിച്ചും, തൊഴുത്ത് വൃത്തിയാക്കിയും പാൽ വിതരണം ചെയ്തുമൊക്കെ സൊനാൽ അച്ഛനെ സഹായിച്ചിരുന്നു.

Read also:24 മണിക്കൂറിനിടെ 18,732 കൊവിഡ് രോഗികള്‍; ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

തൊഴുത്തിനരികിൽ എണ്ണ പാത്രങ്ങൾ കമഴ്ത്തിവെച്ചാണ് സൊനാൽ പഠനമേശ ഒരുക്കിയത്. വലിയ വിലപിടിപ്പുള്ള പുസ്തകങ്ങൾ വാങ്ങാനുള്ള പണം ഇല്ലാത്തതിനാൽ ലൈബ്രറിയിൽ ഇരുന്നാണ് സൊനാൽ പഠനം പൂർത്തിയാക്കിയത്. പ്രത്യേക പരിശീലനമോ ട്യൂഷനോ പോകാനുള്ള സാമ്പത്തീക സ്ഥിതിയും ഈ കുടുംബത്തിന് ഉണ്ടായിരുന്നില്ല.

Read also: ഇഷ്ടനഗരത്തെ സുന്ദരമാക്കണം; ആര്യയെത്തേടിയെത്തിയ മോഹൻലാലിന്റെ ഫോൺ കോൾ

2018 ൽ നടന്ന രാജസ്ഥാൻ ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയാണ് സൊനാൽ മജിസ്‌ട്രേറ്റ് പദവിയിലേക്ക് എത്തിയത്. ഒരു വർഷത്തെ പരിശീലനത്തിന് ശേഷം രാജസ്ഥാൻ സെക്ഷൻസ് കോടതിയിൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആയാണ് സൊനാൽ നിയമിക്കപ്പെട്ടിരിക്കുന്നത്.

Story HIghlights: Milkman’s daughter set to become judge