ബാറ്റ് വലിച്ചെറിഞ്ഞ് പരിക്കുപറ്റിയ എതിരാളിയുടെ അടുത്തേക്ക് ഓടിയെത്തി സിറാജ്; ഹൃദയം നിറഞ്ഞ് കൈയടിച്ച് കായികലോകം
വാശിയും ആവേശവും നിറഞ്ഞ കായിക മത്സരത്തിനപ്പുറം പലപ്പോഴും ഹൃദയം കീഴടക്കുന്ന നല്ല മുഹൂർത്തങ്ങളും കായിക ലോകത്തുനിന്നും പുറത്തുവരാറുണ്ട്. അത്തരം നല്ല നിമിഷങ്ങളെ സോഷ്യൽ മീഡിയയും ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ മാന്യമായ പെരുമാറ്റം കൊണ്ട് കായികലോകത്തിന്റെ ഹൃദയം കീഴടക്കിയിരിക്കുകയാണ് മുഹമ്മദ് സിറാജ്.
ഇന്ത്യ എ- ഓസ്‌ട്രേലിയ എ സന്നാഹ മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്. ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന ഭാഗത്ത്, ഇന്ത്യക്കായി തകർത്തടിച്ച ജസ്പ്രീത് ബൂംറയുടെ ബോൾ നേരെ എത്തിയത് ഓസീസ് താരം കാമറൂൺ ഗ്രീനിന്റെ മുഖത്തേക്കായിരുന്നു. പരിക്കേറ്റ് നിലത്തുവീണ ഗ്രീനിന്റെ അടുത്തേക്ക് റൺസിന് ശ്രമിക്കാതെ ഓടിയെത്തിയാണ് മുഹമ്മദ് സിറാജ് കായികലോകത്തിന്റെ മുഴുവൻ ഹൃദയം കീഴടക്കിയത്. മത്സരത്തിനപ്പുറം മനുഷ്യത്വം കാണിച്ച സിറാജിന് സോഷ്യൽ മീഡിയയിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Read also:റിലീസിനൊരുങ്ങി പ്രിയദർശൻ ചിത്രം ഹംഗാമ-2; അടുത്തത് അക്ഷയ് കുമാറുമൊന്നിച്ചുള്ള കോമിക് ത്രില്ലർ
നോൺ സ്ട്രൈക്ക് എൻഡിലായിരുന്ന സിറാജ്, ബുംറ റൺസിനായി ഓടാൻ ശ്രമിക്കുന്നത് കണ്ടിട്ടും കൈയിൽ ഇരുന്ന ബാറ്റ് വലിച്ചെറിഞ്ഞ് പരിക്ക് പറ്റിയ ഗ്രീനിന്റെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. അടിയുടെ ആഘാതത്തിൽ നിലത്തുവീണുപോയ ഗ്രീനിന്റെ അടുത്ത് ആദ്യമെത്തിയത് സിറാജാണ്.
#SpiritofCricket
— BCCI (@BCCI) December 11, 2020
Non-striker batsman Mohd Siraj quickly rushed to check on Cameron Green, who got hit on the head by a Jasprit Bumrah straight drive.
📷: Getty Images Australia pic.twitter.com/EfX9aEuu5i
Story Highlights: Mohd Siraj quickly rushed to check on Cameron Green who got injury