ഗൂഗിൾ ഇന്ത്യയുടെ ഇയർ ഇൻ സെർച്ച് പട്ടികയിൽ ഒന്നാമതായി മണി ഹീസ്റ്റും

December 11, 2020

ഗൂഗിൾ 2020ലെ ഇന്ത്യയുടെ ഇയർ ഇൻ സെർച്ച് പട്ടിക പുറത്തുവരുമ്പോൾ വെബ് സീരീസ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ‘മണി ഹീസ്റ്റ്’ സീരീസ് ആണ്. ജനപ്രീതി നേടിയ സ്പാനിഷ് വെബ് സീരീസാണ് ‘മണി ഹീസ്റ്റ്'(ലാ കാസ ഡി പെപൽ). സീരിസിന്റെ അഞ്ചാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സീരിസിലെ ഓരോ കഥാപാത്രങ്ങൾക്കും ലോകമെമ്പാടും ഒട്ടേറെ ആരാധകരുണ്ട്.

അതേസമയം ഇയർ ഇൻ സെർച്ച് പട്ടികയിൽ ഇടംനേടിയ രണ്ടാമത്തെ സീരീസ് ഹൻസൽ മെഹ്തയുടെ സ്‌കാം 1992 ആണ്. ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ സാമ്പത്തീക തട്ടിപ്പായ ഓഹരി കുംഭകോണമാണ് സ്‌കാം 1992 പറയുന്നത്. ഹർഷദ് മേത്തയാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹർഷദ് എന്ന സാമ്പത്തീക കുറ്റവാളിയുടെ ജീവിതത്തതിൽ ഉണ്ടാകുന്ന വളർച്ചയും പിന്നീട് സംഭവിക്കുന്ന തകർച്ചയുമാണ് ചിത്രത്തിന്റെ പ്രമേയം.

പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഇടംനേടിയത് മിർസാപൂർ 2, നാലാം സ്ഥാനത്ത് പാതാൾ ലോക്, അഞ്ചും ആറും ഏഴും സ്ഥാനങ്ങളിൽ സെക്സ് എജുക്കേഷൻ, ബ്രീത്ത്, ഡാർക്ക് എന്നിവയുമാണ് ഇടം നേടിയിരിക്കുന്നത്. മയക്ക് മരുന്ന് കച്ചവടത്തിക്കുറിച്ചും ഗ്യാങ് വാറിനെക്കുറിച്ചുമെല്ലാം പറയുന്ന സീരീസാണ് മിർസാപൂർ 2. ക്രൈം ആക്ഷൻ ത്രില്ലറായാണ് സീരിസ് ഒരുക്കിയിരിക്കുന്നത്.

അതേസമയം അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ അവസാന ചിത്രമായ ‘ദില്‍ ബെച്ചാര’ ആണ് ഏറ്റവും കൂടുതല്‍ തിരയപ്പെട്ട സിനിമയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

Story Highlights:money heist tops in google india year in search list