യൂടായിൽ അപ്രത്യക്ഷമായി റൊമാനിയയിൽ പ്രത്യക്ഷപ്പെട്ടു; നിഗൂഢതകൾ നിറച്ച ലോഹസ്തംഭം
കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ ഇടങ്ങളിൽ അടക്കം വലിയ ശ്രദ്ധ നേടിയ ഒന്നായിരുന്നു അമേരിക്കയിലെ യൂടായിൽ പ്രത്യക്ഷമായ നിഗൂഢ ലോഹസ്തംഭം. ഈ ലോഹസ്തംഭത്തെക്കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നതിനിടെ രണ്ടാഴ്ചയ്ക്ക് ശേഷം പെട്ടന്നൊരു ദിവസം ഇത് അപ്രത്യക്ഷമാകുകയും ചെയ്തു. ഇതിനെക്കുറിച്ചുള്ള വാർത്തകൾക്കും ചർച്ചകൾക്കും ഇടയിലാണ് യൂറോപ്യൻ രാജ്യമായ റൊമേനിയയിൽ പ്രത്യക്ഷമായ മറ്റൊരു ലോഹസ്തംഭത്തെക്കുറിച്ചുള്ള വാർത്തകളും വരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റൊമേനിയയിൽ ലോഹസ്തംഭം പ്രത്യക്ഷപ്പെട്ടത്. ത്രികോണ ആകൃതിയിൽ ഉള്ള സ്തംഭം എവിടെ നിന്ന് വന്നെന്ന കാര്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. വളരെ മിനുസമുള്ള പ്രതലത്തോട് കൂടിയ സ്തംഭത്തിൽ ചിത്രപ്പണികൾ പോലുള്ള വരകളും ദൃശ്യമാകുന്നുണ്ട്.
Read also:14 വർഷങ്ങൾക്ക് ശേഷം തിരക്കഥ ഒരുക്കി രഘുനാഥ് പാലേരി; പുതിയ ചിത്രവുമായി ഷാനവാസ് ബാവക്കുട്ടി
റൊമാനിയയിൽ പ്രത്യക്ഷപ്പെട്ട ലോഹസ്തംഭത്തിന് 13 മീറ്ററോളം നീളമുണ്ട്. യൂടായിൽ പ്രത്യക്ഷപ്പെട്ടത് 12 മീറ്റർ നീളമുള്ള സ്തംഭമാണ്. അതേസമയം ലോഹസ്തംഭത്തെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ അടക്കം ശ്രദ്ധേയമായതോടെ സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്ത് റൊമേനിയയിൽ ലോഹസ്തംഭം കണ്ടെത്തിയ സ്ഥലം അധികൃതർ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.
Story Highlights: Mysterious monolith appears in Romania after Utah