അതിശയിപ്പിച്ച് ബഹിരാകാശ നിലയത്തിലെ റാഡിഷ് കൃഷി – വീഡിയോ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കൃഷി ചെയ്ത റാഡിഷിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. നിലയത്തിലെ പ്രത്യേക പരീക്ഷണ ശാലയിലായിരുന്നു റാഡിഷ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തത്.
യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ബഹിരാകാശനിലയമായ കൊളംബസിലെ പരീക്ഷണശാലയിലായിരുന്നു കൃഷി. നീലയും ചുവപ്പും നിറത്തിലുള്ള പ്രകാശങ്ങളും കൃഷിക്കായി ഉപയോഗിച്ചു. മികച്ച രീതിയിലായിരുന്നു ഈ പ്രകാശങ്ങളോട് സസ്യങ്ങള്‍ പ്രതികരിച്ചതും.
Read more: സ്വയംരക്ഷയ്ക്കായി നിറംമാറി പൂക്കൾ; വിചിത്ര പ്രതിഭാസത്തിൽ അമ്പരന്ന് ഗവേഷകർ
പ്രത്യേകമായി തയാറാക്കിയെടുത്ത അറയില്‍ വെളിച്ചവും കളിമണ്‍ തട്ടുകളും സജ്ജമാക്കി. ഓരോസമയത്തും ആവശ്യമായ ഊഷ്മാവും ജലവുമെല്ലാം ഫ്ളോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് നല്കി. കെന്നഡി ബഹിരാകാശ കേന്ദ്രമാണ് സസ്യത്തിന്റെ വളര്‍ച്ച നിരീക്ഷിച്ചതും.
Radishes grow fast, but maybe not this fast! Check out one month of @Space_Station radish growth in 10 seconds.⏱️
— ISS Research (@ISS_Research) December 1, 2020
Radishes are used for the Plant Habitat-02 study because they're nutritious, grow quickly and are genetically similar to Arabidopsis, a plant often studied in space. pic.twitter.com/f3c8urlCei
Story highlights: NASA Grows Radishes In Space Under Microgravity