5 തവണ ദേശീയ പുരസ്‌കാരം ലഭിച്ച കലാസംവിധായകന്‍ പി കൃഷ്ണമൂര്‍ത്തി ഓര്‍മയാകുമ്പോള്‍…
മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്നാണ് വിശേഷിപ്പിക്കാറ്. ശരിയാണ് മുന്നറിയിപ്പില്ലാതെയാണ് പ്രിയപ്പെട്ട പലരേയും മരണം കവര്‍ന്നെടുക്കുന്നത്. കലാസംവിധായകന്‍ പി കൃഷ്ണമൂര്‍ത്തിയുടെ വേര്‍പാടും സിനിമാലോകത്തിന് നികത്താനാകാത്ത നഷ്ടം തന്നെയാണ്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക് , സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളിലെ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രതിഭയാണ് പി കൃഷ്ണമൂര്‍ത്തി. എഴുപത്തിയേഴാം വയസ്സില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങിയപ്പോള്‍ ബാക്കിയായത് മികവ് തെളിയിച്ച നിരവധി ചിത്രങ്ങള്‍ മാത്രം. സ്വാതിതിരുനാള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, രാജശില്‍പി, പരിണയം, ഒളിയമ്പുകള്‍ തുടങ്ങി പതിനഞ്ചിലേറെ മലയാള സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട് പി കൃഷ്ണമൂര്‍ത്തി.
അഞ്ച് തവണ ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. മൂന്നു തവണ കലാസംവിധാനത്തിനും രണ്ട് തവണ വസ്ത്രാലങ്കാരത്തിനുമായിരുന്നു പി കൃഷ്ണമൂര്‍ത്തിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. അഞ്ച് തവണ കേരള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
Story highlights: National Award winning art director P Krishnamoorthy passes away