വിസ്മയക്കാഴ്ചാനുഭവം സമ്മാനിക്കാന്‍ ബീഹാറിലും ചില്ലുപാലം
ചില്ലുപാലം, കണ്ണാടിപ്പാലം എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ പലരുടേയും മനസ്സില്‍ തെളിയുന്നത് ചൈനയിലെ ചില്ലുപാല കാഴ്ചകളായിരിക്കും. എന്നാല്‍ അങ്ങ് ചൈനയില്‍ മാത്രമല്ല നമ്മുടെ ഇന്ത്യയിലുമുണ്ട് മനോഹരമായ ഒരു ചില്ലുപാലം. ചൈനയിലെ ഹാങ്സുവിലെ ചില്ലുപാലത്തിന് സമാനമാണ് ബീഹാറിലെ ഈ പാലവും.
ചുറ്റും കണ്ണെത്താ ദൂരത്തോളം പടര്‍ന്നു കിടക്കുന്ന കാടും മലനിരകളുമൊക്കെയാണ് ബിഹാറിലെ നളന്ദ ജില്ലയിലെ രാജ്ഗിറിലെ പ്രധാന ആകര്‍ഷണം. ഇന്ത്യയുടെ തന്നെ മികച്ച ഒരു ടൂറിസം കേന്ദ്രമാക്കി ബീഹാറിനെ മാറ്റാന്‍ ഉതകുന്നതാണ് ഇവിടുത്തെ കാഴ്ചകള്‍.
Read more: കൊട്ടാരക്കര ശ്രീധരന് നായരുടെ ഇളയ മകളും സിനിമയിലേയ്ക്ക്
പൂര്‍ണ്ണമായും പരിസ്ഥിതി സൗഹാര്‍ദപരമാണ് ഈ ടൂറിസം പദ്ധതി. റോപ് വേ, വൈല്‍ഡ് ലൈഫ് സഫാരി എന്നിവയൊക്കേയും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. ഏകദേശം അഞ്ഞൂറ് ഏക്കറോളം വനപ്രദേശമാണ് വിനോദസഞ്ചാരത്തിനായി പ്രയോജനപ്പെടുത്തുന്നത്.
അതേസമയം ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ചില്ലു പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. 85 അടി നീളമുണ്ട് പാലത്തിന്. ആറടിയാണ് വീതി. സ്റ്റീലും സ്ഫടികവും ഉപയോഗിച്ചാണ് ചില്ലുപാലം നിര്‍മിച്ചിരിക്കുന്നത്. ഒരേസമയം ഏകദേശം നാല്‍പ്പത് പേര്‍ക്ക് പാലത്തില്‍ കയറിനില്ക്കാന് സാധിക്കും.
Story highlights: Nature Safari and Zoo Safari at Rajgir in Nalanda