പിറന്നാൾ നിറവിൽ നസ്രിയ; അനിയത്തിക്കുട്ടിക്ക് ആശംസകളുമായി പൃഥ്വിയും ദുൽഖറും

December 20, 2020

കുട്ടിത്തം നിറഞ്ഞ വർത്തമാനങ്ങളുമായെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ ചലച്ചിത്രതാരമാണ് നസ്രിയ. സിനിമ മേഖലയിൽ ഉൾപ്പടെ നിരവധി സുഹൃത്തുക്കൾ ഉണ്ട് നസ്രിയയ്ക്ക്. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി എത്തുകയാണ് ചലച്ചിത്രതാരങ്ങൾ. സിനിമ മേഖലയിൽ നസ്രിയയ്ക്ക് ഏറ്റവും അടുപ്പമുള്ള താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ദുൽഖർ സൽമാനും.

കുഞ്ഞി എന്നാണ് നസ്രിയയെ ദുൽഖർ വിളിക്കുന്നത്. തന്റെ പ്രിയപ്പെട്ട കുഞ്ഞിയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് ദുൽഖർ സൽമാൻ. അത്തരത്തിൽ നസ്രിയയുമായി വളരെ അടുപ്പം കാത്തുസൂക്ഷിക്കുന്നവരാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. അനിയത്തിക്കുട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നതിനൊപ്പം മൂവരും ചേർന്നുള്ള ചിത്രവും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. നസ്രിയയ്‌ക്കൊപ്പം സഹോദരൻ നവീനിന്റെയും പിറന്നാൾ ഇന്നാണ്.

Read also:യുട്യൂബിൽ നിന്ന് വരുമാനം 217 കോടി; റെക്കോർഡ് നേട്ടവുമായി ഒൻപത് വയസുകാരൻ

അതേസമയം വിവാഹശേഷം വെള്ളിത്തിരയിൽ നിന്നും മാറിനിന്ന താരം വീണ്ടും ചലച്ചിത്രലോകത്ത് സജീവമാകുകയാണ്. നസ്രിയ നായികയാകുന്ന ആദ്യ തെലുങ്ക് ചിത്രവും വെള്ളിത്തിരയിൽ ഒരുങ്ങുന്നുണ്ട്. ‘അണ്ടെ സുന്ദരാനികി’ എന്നാണ് ചിത്രത്തിന്റെ പേര്. വിവേക് ​​ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായാണ് ഒരുങ്ങുന്നത്.മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. നസ്രിയയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം മണിയറയിലെ അശോകനാണ്. ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് താരം എത്തിയത്.

Story Highlights:nazriya nazim birthday wishes