‘എന്റെ ഏറ്റവും നല്ല പിറന്നാൾ സമ്മാനത്തിന് പിറന്നാൾ ആശംസകൾ’; പഴയകാല ചിത്രം പങ്കുവെച്ച് നസ്രിയ
മലയാളികളുടെ പ്രിയതാരം നസ്രിയയുടെ 26 ആം പിറന്നാൾ ആണിന്ന്. നസ്രിയയ്‌ക്കൊപ്പം സഹോദരൻ നവീനിന്റെയും പിറന്നാൾ ഇന്നാണ്. പിറന്നാൾ ദിനത്തിൽ സഹോദരന് ആശംസകൾ നേർന്നുകൊണ്ട് നസ്രിയ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഇരുവരും പരസ്പരം മുത്തം ചെയ്യുന്ന ബാല്യകാല ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ‘എനിക്ക് ലഭിച്ച ഏറ്റവും നല്ല പിറന്നാൾ സമ്മാനത്തിന് പിറന്നാൾ ആശംസകൾ’ എന്ന കുറിപ്പോടെയാണ് നസ്രിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അതേസമയം ഇരുവർക്കും പിറന്നാൾ ആശംസകൾ നേർന്ന് സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു. ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ, സൗബിൻ സാഹിർ തുടങ്ങിയവരുടെ പിറന്നാൾ ആശംസകൾ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം വിവാഹശേഷം വെള്ളിത്തിരയിൽ നിന്നും മാറിനിന്ന നസ്രിയ വീണ്ടും ചലച്ചിത്രലോകത്ത് സജീവമാകുകയാണ്. നസ്രിയ നായികയാകുന്ന ആദ്യ തെലുങ്ക് ചിത്രവും വെള്ളിത്തിരയിൽ ഒരുങ്ങുന്നുണ്ട്. ‘അണ്ടെ സുന്ദരാനികി’ എന്നാണ് ചിത്രത്തിന്റെ പേര്. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായാണ് ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. നസ്രിയയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം മണിയറയിലെ അശോകനാണ്. ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് താരം എത്തിയത്.
അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീൻ നാസിം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.
Story Highlights:nazriya nazim birthday wishes to naveen nazim