സുപ്രിയയെ ചേർത്തുപിടിച്ച് നസ്രിയ; ശ്രദ്ധനേടി സ്നേഹ ചിത്രം
സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ചലച്ചിത്രതാരം നസ്രിയ. കുടുംബവിശേഷങ്ങളും സിനിമ വിശേഷങ്ങളുമടക്കം സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധ നേടുകയാണ് നസ്രിയ പങ്കുവെച്ച പുതിയ ചിത്രങ്ങൾ. നടൻ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയക്കൊപ്പമുള്ള ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. നസ്രിയയുമായി വളരെ അടുപ്പം കാത്തുസൂക്ഷിക്കുന്നവരാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും.
നേരത്തെയും പൃഥ്വിരാജിനും സുപ്രിയയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ നസ്രിയ പങ്കുവെച്ചിട്ടുണ്ട്. സിനിമ മേഖലയിൽ നിന്നും തനിക്ക് കിട്ടിയ സഹോദരിയാണ് നസ്രിയ എന്ന് പൃഥ്വിരാജും പല വേദികളിൽ പറഞ്ഞിട്ടുണ്ട്. അതേസമയം നസ്രിയ പങ്കുവെച്ച ചിത്രത്തിന് ഐ ലവ് യു സിസ്റ്റർ ഇൻ ലോ എന്നും സുപ്രിയ കുറിച്ചിട്ടുണ്ട്.
Read also: വിടപറയാൻ ഒരുങ്ങി 2020; വേദനയായി വിടപറഞ്ഞവർ
അതേസമയം വിവാഹശേഷം വെള്ളിത്തിരയിൽ നിന്നും മാറിനിന്ന നസ്രിയ വീണ്ടും ചലച്ചിത്രലോകത്ത് സജീവമാകുകയാണ്. നസ്രിയ നായികയാകുന്ന ആദ്യ തെലുങ്ക് ചിത്രവും വെള്ളിത്തിരയിൽ ഒരുങ്ങുന്നുണ്ട്. ‘അണ്ടെ സുന്ദരാനികി’ എന്നാണ് ചിത്രത്തിന്റെ പേര്. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായാണ് ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. നസ്രിയയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം മണിയറയിലെ അശോകനാണ്. ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് താരം എത്തിയത്.
Read also:പാട്ട് പ്രേമികളുടെ ഹൃദയം കവർന്ന 2020 ലെ സുന്ദരഗാനങ്ങൾ
Story Highlights:nazriya shares photo with supriya menon