ഭക്ഷണത്തിനൊപ്പം നോട്ടുകെട്ടുകളും സൗജന്യമായി നൽകുന്ന റെസ്റ്റോറന്റ്
ഭക്ഷണം മാത്രമല്ല പണവും സൗജന്യമായി നൽകുന്ന ഒരു റെസ്റ്റോറന്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നത്…അമേരിക്കയിലെ പ്രമുഖ യുട്യൂബറായ ജിമ്മി ഡൊണാൾഡ്സൺ ആണ് ഈ റെസ്റ്റോറന്റിന് പിന്നിൽ. മിസ്റ്റർ ബീസ്റ്റ് എന്നാണ് യുട്യൂബിൽ ഇദ്ദേഹത്തിന്റെ പേര്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള മിസ്റ്റർ ബീസ്റ്റിന്റെ പുതിയ വീഡിയോയിലൂടെയാണ് സൗജന്യ റെസ്റ്റോറന്റിനെക്കുറിച്ചുള്ള വാർത്തകൾ അദ്ദേഹം പങ്കുവെച്ചത്.
ലോകത്തിലെ ആദ്യത്തെ സൗജന്യ റെസ്റ്റോറന്റ് എന്ന വിശേഷണത്തോടെയാണ് മിസ്റ്റർ ബീസ്റ്റ് പുതിയ വീഡിയോ യുട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. അതേസമയം വീഡിയോ വ്യാജമാണെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. എന്നാൽ റെസ്റ്റോറന്റിൽ ആളുകൾ വരുന്നതും ഭക്ഷണം കഴിച്ചിട്ട് പണം നൽകാതെ പോകുന്നതും വീഡിയോയിൽ കാണുന്നുണ്ട്. ഒപ്പം ആവശ്യക്കാർക്ക് പണവും ഇവിടെ നിന്നും നൽകുന്നുണ്ട്.
നിരവധിപ്പേരാണ് ഇവിടേക്ക് ഭക്ഷണം ആവശ്യപ്പെട്ടുകൊണ്ട് എത്തുന്നത്. നീണ്ട വരിവരിയായി കടയ്ക്ക് മുന്നിൽ ഒരുപാട് പേർ നിൽക്കുന്നുണ്ട്. ഭക്ഷണം തീരുന്നതിന് അനുസരിച്ച് ഭക്ഷണം പാകം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. അതേസമയം പബ്ലിസിറ്റിക്ക് വേണ്ടിയാണ് മിസ്റ്റർ ബീസ്റ്റ് ഇങ്ങനെ ചെയ്യുന്നതെന്നും എന്നാൽ അദ്ദേഹം ചെയ്യുന്നത് മഹത്തായ കാര്യമാണെന്ന തരത്തിലും നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നുണ്ട്.
Read also:‘ഏഴു വർഷത്തിനുശേഷം ഗീത പ്രഭാകർ ഐപിഎസ് തിരിച്ചെത്തുമ്പോൾ’- ആവേശത്തോടെ ആശ ശരത്ത്
2019 ൽ ഏറ്റവുമധികം വ്യൂവേഴ്‌സിനെ സമ്പാദിച്ച യൂട്യൂബർമാരിൽ ഒരാളാണ് അദ്ദേഹം, അതിന് പുറമെ 2018 ൽ ഏറ്റവും പരോപകാരിയായ മനുഷ്യൻ എന്ന ബഹുമതിയും മിസ്റ്റർ ബീസ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്.
Story Highlights: new restaurant gives customers free food and money