വിവാഹത്തിന് പിന്നാലെ ബീച്ച് ക്ലീനാക്കാന്‍ ഇറങ്ങിത്തിരിച്ച നവദമ്പതികള്‍; വേറിട്ട മാതൃക

December 11, 2020
Newly married couple cleans beach

പരിസ്ഥിതി സ്‌നേഹത്തിന്റെ പല കഥകളും നാം കേട്ടിട്ടുണ്ട്. പരിസ്ഥിതി സ്‌നേഹത്തിന്റെ വേറിട്ട മാതൃകയൊരുക്കിയിരിക്കുകയാണ് ദമ്പതികളായ അനുദീപും മിനുഷയും ചേര്‍ന്ന്. വിവാഹതിരായതിന് ശേഷം ഇരുവരും ചേര്‍ന്ന് ആദ്യം ഒരുമിച്ചെടുത്ത തീരുമാനം ഒരു ബീച്ച് വൃത്തിയാക്കുക എന്നതായിരുന്നു.

നവംബര്‍ 18-നായിരുന്നു അനുദീപും മിനുഷയും വിവാഹിതരായത്. മഹാമാരിയായ കൊവിഡിന്റെ പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മധുവിധുയാത്രകള്‍ ഉടനെ വേണ്ടെന്നുവെച്ചു ഇരുവരും. പകരം ദക്ഷിണ കന്നഡ ജില്ലയിലെ സോമേശ്വര്‍ ബീച്ച് വൃത്തിയാക്കാന്‍ തീരുമാനിച്ചു.

Read more: ‘ആല്‍ തൊട്ട ഭൂപതി നാനെടാ…’; രസികന്‍ ക്യാപ്ഷനുമായി വീണ്ടും രമേഷ് പിഷാരടി

ദിവസങ്ങള്‍ ഏറെയെടുത്തു ഇരുവരും ചേര്‍ന്ന് ബീച്ച് വൃത്തിയാക്കാന്‍. മൂന്ന് കിലോമീറ്ററിനുള്ളില്‍ നിന്നുമായി ഏകദേശം അറുനൂറ് കിലോഗ്രാമോളം മാലിന്യങ്ങളാണ് നവനദമ്പതികള്‍ ചേര്‍ന്ന് ശേഖരിച്ചത്. നിരവധി യുവാക്കളും നവദമ്പതികള്‍ക്ക് പിന്തുണയുമായെത്തി.

Story highlights: Newly married couple cleans beach