ലണ്ടനിൽ മഞ്ഞുകാലം ആഘോഷിച്ച് നിമിഷയും ലെനയും

ലണ്ടനിൽ നടക്കുന്ന ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നിമിഷ സജയനും ലെനയും. ഷൂട്ടിംഗ് ഇടവേളകളിൽ നിരവധി ചിത്രങ്ങൾ താരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ, മഞ്ഞുകാലം ആഘോഷിക്കുകയാണ് താരങ്ങൾ. മഞ്ഞിൽ കളിക്കുന്ന വീഡിയോയും നിരവധി ചിത്രങ്ങളും നിമിഷയും ലെനയും പങ്കുവയ്ക്കുന്നുണ്ട്.
നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ്-ഇന്ത്യൻ ചിത്രമാണ് ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’. ലണ്ടനിലെ അനധികൃത കുടിയേറ്റ കുടുംബത്തിന്റെ കഥ പങ്കുവയ്ക്കുന്ന ചിത്രത്തിന് നീത ശ്യാമാണ് തിരക്കഥ ഒരുക്കിയത്. മകളെ കാണാതാകുമ്പോൾ ഒരു കുടുംബം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൂടെയും അവരുടെ ജീവിതത്തിലൂടെയുമാണ് കഥ സഞ്ചരിക്കുന്നത്. ദി പ്രൊഡക്ഷൻ ഹെഡ്ക്വാർട്ടേഴ്സിന്റെ ബാനറിൽ മോഹൻ നാടാർ ആണ് ചിത്രം നിർമ്മിക്കുന്നത്.
‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന ചിത്രത്തിൽ അമ്മയും മകളുമായാണ് ലെനയും നിമിഷയും വേഷമിടുന്നത്. ഇംഗ്ലീഷ് നടൻ അന്റോണിയോയാണ് നിമിഷയുടെ നായകൻ. ഛായാഗ്രഹണം അഴകപ്പൻ. ചിത്രം 2021 ൽ റിലീസ് ചെയ്യും. അതേസമയം, നിമിഷ നായികയാകുന്ന പുതിയ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. സുരാജ് വെഞ്ഞാറമൂടും, നിമിഷ സജയനുമാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ്- നിമിഷ ജോഡി ഒന്നിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. സംവിധായകന് തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്.
Story highlights- nimisha sajayan and lena London days