‘ഞാന്‍ ധോണിയല്ല, എനിക്ക് ധോണിയെപ്പോലെ വേഗതയില്ലല്ലോ’; മത്സരത്തിനിടെ ധവാനെ ചിരിപ്പിച്ച് ഓസ്‌ട്രേലിയന്‍ താരത്തിന്റെ കമന്റ്: വീഡിയോ
കളിക്കളത്തില്‍ ആവേശം നിറയ്ക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയിലെ ചില രസകരമായ മുഹൂര്‍ത്തങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇന്നലെ നടന്ന ഇന്ത്യ- ഓസട്രേലിയ രണ്ടാം ടി20 മത്സരത്തിനിടയിലെ ഒരു കമന്റിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ഈ കമന്റ്.
ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പറും രണ്ടാം ടി20യില്‍ ആരോണ്‍ ഫിഞ്ചിന്റെ അസാന്നിധ്യത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കുകയും ചെയ്ത മാത്യു വെയ്ഡാണ് ഗ്രൗണ്ടില്‍ ധോണിയെ ഓര്‍മ്മപ്പെടുത്തിയത്. കളിക്കിടയില്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാനെ റണ്ണൗട്ടാക്കാന്‍ ഒരു സാധ്യത തെളിഞ്ഞിരുന്നു. എന്നാല്‍ സെക്കന്റുകളുടെ വ്യത്യാസത്തില്‍ ആ സാധ്യത മങ്ങുകയായിരുന്നു. ഈ സമയത്താണ് വിക്കറ്റ് കീപ്പറായിരുന്നു മാത്യു വെയ്ഡ് ‘ഞാന്‍ ധോണിയല്ല, എനിക്ക് ധോണിയെപ്പോലെ വേഗതയില്ലല്ലോ’ എന്നു പറഞ്ഞത്. താരത്തിന്റെ കമന്റ് കേട്ട് ശിഖര്‍ ധവാന്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്ങിനെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു മാത്യു വെയ്ഡ്.
അതേസമയം രണ്ടാം ടി20യിലും വിജയം നേടിയതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. ഏകദിന പരമ്പര നഷ്ടമായ ഇന്ത്യ ടി20യിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടുകയായിരുന്നു. ഡിസംബര്‍ എട്ടിനാണ് മൂന്നാം ടി20.
When cricketers become legends..
— Priyanka Shukla (@PriyankaJShukla) December 6, 2020
After the stumping act…Wade says
“Not #Dhoni…not quick enough like #Dhoni”
pic.twitter.com/p0LXB0joW9
Story highlights: Not quick enough like MS Dhoni Mathew Wade Comment