അമിതവണ്ണം സൗന്ദര്യത്തിന്റെ ലക്ഷണമായി കരുതുന്ന നാട്; കൗതുകമായ ചില ആചാരങ്ങൾ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർ വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉള്ളവരാണ്. ഇപ്പോഴിതാ അമിതമായ വണ്ണം സൗന്ദര്യത്തിന്റെ ലക്ഷണമായി കരുതുന്നവരുടെ ഒരു നാടാണ് ഏറെ ശ്രദ്ധ നേടുന്നത്. അങ്ങ് മൗറീഷ്യസിലാണ് വ്യത്യസ്തവും രസകരവുമായ ആചാരമുള്ള ഈ നാടുള്ളത്.
അമിതവണ്ണമുള്ള പെൺകുട്ടികളെയാണ് ഇവിടെ പുരുഷന്മാർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത്. ഇതുകൊണ്ടാണ് ഇവിടുത്തെ പെൺകുട്ടികളെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നത്. സൗന്ദര്യത്തിന്റെയും സമ്പന്നതയുടെയും പ്രതീകമായിട്ടാണ് ഇവിടുത്തുകാർ അമിതവണ്ണത്തെ കരുതുന്നത്. പെൺകുട്ടികളുടെ ശരീരഭാരം വർധിപ്പിക്കുന്നതിനായി ഒരു ദിവസം 16,000 കലോറി വരെയുള്ള ഭക്ഷണം കഴിപ്പിക്കും ഇവിടുത്തെ മാതാപിതാക്കൾ.
ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികളെ ഇവിടുത്തെ മാതാപിതാക്കൾ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കും. അഞ്ചും ആറും വയസുള്ള കുട്ടികളെ അമിതമായി ഭക്ഷണം കഴിപ്പിക്കുമ്പോൾ ഇത് അവരുടെ വയർ വികസിക്കാനും വലുതാകുമ്പോൾ കൂടുതൽ ആഹാരം കഴിക്കാനും സഹായിക്കും എന്നാണ് ഇവിടുത്തുകാർ വിശ്വസിക്കുന്നത്. എല്ലാ ദിവസവും ഓരോ ലിറ്റർ മധുരമുള്ള ഒട്ടകപ്പാൽ ഇവിടുത്തെ കുട്ടികളെ നിർബന്ധിച്ച് കുടിപ്പിക്കാറുമുണ്ട്. ഇതിന് പുറമെ കഞ്ഞിയും മറ്റ് ആഹാരങ്ങളും അടക്കം ഇവിടുത്തെ കുട്ടികളെ നിർബന്ധിച്ച് കഴിപ്പിക്കും. എന്നാൽ 2000 -ത്തിന്റെ തുടക്കത്തിൽ ഈ സമ്പ്രദായം നിരോധിച്ചെങ്കിലും ഇപ്പോഴും അവിടെ തുടരുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.
Story Highlights: obesity as a sign of beauty