‘ഒരു കല രണ്ട് ഇതിഹാസങ്ങള്‍’; മോഹന്‍ലാലിനും പ്രിയദര്‍ശനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ബിജു മേനോന്‍

December 30, 2020
One art two legends Biju Menon shares a photo

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഒട്ടനവധി ഹിറ്റ് കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ച ബിജു മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിനും പ്രിയദര്‍ശനും ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

മനോഹരമായ ഒരു അടിക്കുറിപ്പും ചിത്രത്തിന് ബിജു മേനോന്‍ നല്‍കിയിരിക്കുന്നു. ‘ഒരു കല, രണ്ട് ഇതിഹാസങ്ങള്‍, എന്റെ സന്തോഷം മറയ്ക്കാന്‍ കഴിയില്ല’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. ചലച്ചിത്ര നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനിഷയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ എത്തിയപ്പോള്‍ പകര്‍ത്തിയതാണ് ഈ ചിത്രം.

Read more: ഇടവേളയ്ക്ക് ശേഷം കേന്ദ്ര കഥാപാത്രമായി നവ്യ നായര്‍; സെന്‍സറിങ് പൂര്‍ത്തിയാക്കി ഒരുത്തീ

അതേസമയം അയ്യപ്പനും കോശിയും ആണ് ബിജുമേനോന്റേതായി അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം. സച്ചി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ പൃഥ്വിരാജും ബിജു മേനോനുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തിയത്. മികച്ച പ്രകടനംതന്നെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ കാഴ്ചവെച്ചതും.

Story highlights: One art two legends Biju Menon shares a photo