ചിത്രീകരണത്തിനൊരുങ്ങി സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പന്‍’
സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഒറ്റക്കൊമ്പന്‍. സിനിമയുടെ ചിത്രം ഉടനാരംഭിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മാത്യൂസ് തോമസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അതേസമയം സിനിമയുടെ പ്രധാന ഷെഡ്യൂള്‍ ആരംഭിച്ചില്ലെങ്കിലും ചിത്രത്തിനു വേണ്ടിയുള്ള ഒരു പെരുന്നാള്‍ രംഗം ചിത്രീകരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് പാല ജൂബലി പെരുന്നാള്‍ സിനിമയ്ക്കു വേണ്ടി പകര്‍ത്തിയത്.
ഈ രംഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് അടുത്തിടെ ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. മികച്ച സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിച്ചതും. സുരേഷ് ഗോപിയുടെ കരിയറിലെ 250-ാംമത്തെ ചിത്രം എന്ന പ്രത്യേകതയും ഒറ്റക്കൊമ്പന്‍ എന്ന സിനിമയ്ക്കുണ്ട്.
അതേസമയം ആക്ഷനും പ്രണയവും വീരവും രൗദ്രവുമെല്ലാം കഥാപാത്രങ്ങളില്‍ ആവാഹിച്ച് കൈയടി നേടുന്ന നടനാണ് മലയാളത്തിന്റെ ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗേപി. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന കാവല്‍ എന്ന സിനിമയുടെ ചിത്രീകരണവും അടുത്തിടെ പൂര്‍ത്തിയായിരുന്നു. നിതിന്‍ രഞ്ജി പണിക്കരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
Story highlights: Ottakkomban shooting will start soon