വ്യായാമം അമിതമാകരുത്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
വ്യായാമം ചെയ്യേണ്ടത് ഇന്നത്തെ ജീവിത സാഹചര്യത്തിൽ വളരെയധികം അത്യാവശ്യമായ ഒരു കാര്യമാണ്. ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമൊക്കെ വ്യായാമം വളരെ ഉത്തമമാണ്. ദിവസവും അല്പസമയം നിർബന്ധമായും വ്യായാമം ചെയ്തിരിക്കണം. എന്നാൽ വ്യായാമം അമിതമാകരുത്.
അധികമായാൽ അമൃതും വിഷം എന്ന് പറയുന്നതുപോലെയാണ് അമിതമായ വ്യായാമവും. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വ്യായാമം ചെയ്യുന്നതിന് മുൻപായി ആദ്യം ശരീരം സ്ട്രെച്ച് ചെയ്യണം. ആദ്യം തന്നെ ബുദ്ധിമുട്ടേറിയ വ്യായാമമുറകൾ ചെയ്യുന്നതിന് പകരം ചെറുതിൽ നിന്നും തുടങ്ങി വേണം ബുദ്ധിമുട്ടേറിയതിലേക്ക് കടക്കാൻ. ഇനി നമ്മൾ ചെയ്യുന്ന വ്യായാമങ്ങൾ അമിതമാകുന്നുണ്ടോ എന്ന് നോക്കാം…
വ്യായാമത്തിന് ശേഷം അമിതമായ ക്ഷീണം അനുഭവപ്പെട്ടാൽ അതിനർത്ഥം വ്യായാമം അമിതമായി എന്നാണ്. നല്ല ആഹാരവും നല്ല ഉറക്കവും ലഭിച്ചാൽ മാത്രമേ നന്നായി വ്യായാമം ചെയ്യാൻ പാടുള്ളു. ഇതിന് ശേഷവും അമിതമായ ക്ഷീണം അനുഭവപ്പെട്ടാൽ അതിനർത്ഥം വ്യായാമം അമിതമായി എന്നതാണ്. അമിതമായി വ്യായാമം ചെയ്യുന്നത് സ്ട്രെസ് ഹോർമോൺ കൂടുതൽ ഉൽപാദിപ്പിക്കാൻ കാരണമാകും.
Read also:പേരും അഡ്രസും പണവുംവരെ ഉപേക്ഷിച്ച് കാടുകയറിയ ഡാനിയേൽ; പിന്നിൽ ഈ ചിന്ത
ശരീരത്തിനുണ്ടാകുന്ന വേദന, മസിൽ വേദന, സന്ധി വേദന, നടുവേദന എന്നിവ അമിതവ്യായാമം മൂലം ഉണ്ടാകുന്നതാണ്. അമിതമായി വ്യായാമം ചെയ്താൽ ഉറക്കം കുറയും. ഇത് മാനസീകാരോഗ്യത്തേയും ദോഷമായി ബാധിക്കും. ഇത് വിഷാദരോഗത്തിലേക്ക് നയിക്കാൻ കാരണമാകും.
Story Highlights; over exercising and its side effects