വിജയ്യെ സൂപ്പർ ഹീറോയാക്കി പാ രഞ്ജിത്ത് ചിത്രം
തമിഴകത്ത് ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പാ രഞ്ജിത്ത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമ ലോകത്ത് ശ്രദ്ധ നേടുന്നത്. ഇളയദളപതി വിജയ്യെ സൂപ്പർ ഹീറോയാക്കി പാ രഞ്ജിത്ത് പുതിയ ചിത്രം ഒരുക്കാൻ ഒരുങ്ങുകയാണ്. കഥ വിജയ്ക്ക് ഇഷ്ടമായെന്നും ചിത്രത്തിന്റെ വർക്കുകളിലേക്ക് ഉടൻ കടക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ എന്നുമാണ് പാ രഞ്ജിത്ത് അറിയിക്കുന്നത്.
അതേസമയം പാ രഞ്ജിത്ത് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ‘സര്‍പ്പാട്ട പരമ്പരൈ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആര്യയാണ്. ബോക്സറുടെ വേഷത്തിൽ ആര്യ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്.
1970-80 കാലഘട്ടത്തിൽ നോര്‍ത്ത് മദ്രാസിൽ അറിയപ്പെട്ടിരുന്ന സര്‍പ്പാട്ട പരമ്പരൈ എന്ന പാരമ്പര്യ ബോക്സിങ് താരങ്ങളുടെ ജീവിതം പറയുന്നതായിരിക്കും ചിത്രം എന്നാണ് സൂചന. അതേസമയം ആദ്യമായി ആര്യയും പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘സര്‍പ്പാട്ട പരമ്പരൈ’യ്ക്കുണ്ട്. കെ-9 സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
2012-ൽ പുറത്തിറങ്ങിയ കോമഡി ചലച്ചിത്രമായ ‘ആട്ടക്കത്തി’ ആയിരുന്നു പാ രഞ്ജിത് സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രം. പിന്നീട് മദ്രാസ്, കബാലി, കാലാ തുടങ്ങിയ സിനിമകളിലൂടെ സൂപ്പർ ഹിറ്റ് സംവിധായകനായി പേരെടുത്ത പാ രഞ്ജിത്ത് ഹിന്ദിയിലും ഇപ്പോൾ സജീവമാകുകയാണ്.
Read also:275 ദിവസങ്ങൾക്ക് ശേഷം വീടുവിട്ട് പുറത്തേക്കിറങ്ങി മമ്മൂട്ടി; സോഷ്യൽ ഇടങ്ങളിൽ സജീവമായി സിനിമ ചർച്ചകൾ
സംവിധായകനായും നിർമാതാവായും അറിയപ്പെടുന്ന പാ രഞ്ജിത്, പരിയേറും പെരുമാൾ, ഇരണ്ടാം ഉലകപോരിൻ കടൈസി ഗുണ്ടു എന്നീ സിനിമകളും നിർമിച്ചിട്ടുണ്ട്.
Story Highlights:Pa ranjith vijay new project