അതിശയിപ്പിച്ച് കാളിദാസ് ജയറാം; ശ്രദ്ധ നേടി പാവ കഥൈകള്‍ ട്രെയ്ലര്
നിരവധി ചലച്ചിത്രതാരങ്ങള്‍ അണിനിരക്കുന്ന തമിഴ് ആന്തോളജി ചിത്രമാണ് പാവ കഥൈകള്‍. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരം കാളിദാസ് ജയറാമിന്റെ അഭിനമികവാണ് ട്രെയിലറിലെ ഒരു പ്രധാന ആകര്‍ഷണം. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് കാളിദാസ് ട്രെയ്ലറില് പ്രത്യക്ഷപ്പെട്ടിരിക്കുന്നതും. സുധ കൊങ്കര, വിഘ്നേഷ് ശിവന്, ഗൗതം വാസുദേവ് മേനോന്, വെട്രിമാരന് തുടങ്ങിയവര്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളാണ് പാവ കഥൈകളില്‍ ഉള്ളത്.
കാളിദാസ് ജയറാം, സായി പല്ലവി, പ്രകാശ് രാജ്, അഞ്ജലി, ഗൗതം മേനോന്, കല്‍ക്കി കേക്ലായ്, സിമ്രാന്, സിമ്രാന് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സങ്കീര്‍ണമായ മാനുഷീക ബന്ധങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. ഡിസംബര്‍ 18-നാണ് ചിത്രത്തിന്റെ റിലീസ്.
Read more: അനൂപ് സത്യൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങി സംവൃത സുനിൽ
അതേസമയം ‘പാവ കഥൈകള്‍’ എന്ന ചിത്രത്തിന് ശേഷം നെറ്റ്ഫ്ലികസ് പ്രഖ്യാപിച്ച രണ്ടാമത്തെ ആന്തോളജി ചിത്രമാണ് നവരസ. നവരസങ്ങളെയോ വികാരങ്ങളെയോ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് നവരസ. സൂര്യ, രേവതി, പാര്‍വതി, സിദ്ധാര്‍ത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, വിക്രാന്ത്, ഗൗതം കാര്‍ത്തിക്, ഐശ്വര്യ രാജേഷ് തുടങ്ങിയ താരങ്ങളാണ് നവരസയില്‍ വേഷമിടുന്നത്. പ്രസന്ന, നിത്യ മേനോന്, ബോബി സിംഹ, പൂര്‍ണ, അശോക് സെല്വന്, റോബോ ശങ്കര്‍ എന്നിവരും നവരസയില്‍ ഉണ്ട്.
കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിങ്ങനെ ഒന്‍പത് രസങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആന്തോളജി ചിത്രം ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബെജോയ് നമ്പ്യാര്‍, ഗൗതം വാസുദേവ് മേനോന്, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്, കെ വി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് ഓരോ ചിത്രങ്ങളും സംവിധാനം ചെയ്യുന്നത്.
Story highlights: Paava Kadhaigal Official Trailer