ഹിമാലയൻ മലനിരകളിലൂടെയുള്ള ഷൂട്ടിങ് യാത്രാ ചിത്രങ്ങൾ പങ്കുവെച്ച് പെപ്പെ
മഞ്ഞുമൂടിയ ഹിമാലയൻ യാത്രകൾ ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ദിവസവും ഹിമാചൽ പ്രദേശിലേക്ക് എത്തുന്നത്… സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി ചലച്ചിത്രതാരം ആന്റണി വർഗീസ് (പെപ്പെ) ഹിമാചൽ പ്രദേശിൽ എത്തിയപ്പോൾ എടുത്ത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. പൊഴുഞ്ഞുവീഴുന്ന മഞ്ഞ് ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആന്റണി പങ്കുവെച്ചിരിക്കുന്നത്. ടീമിനൊപ്പം ഹിമാലയൻ പര്യവേഷണം എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് ആന്റണി വർഗീസ്. ചിത്രത്തിൽ പെപ്പെ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആദ്യകഥാപത്രത്തിന്റെ പേരായ പെപ്പെ എന്നാണ് ഇപ്പോഴും ആന്റണി അറിയപ്പെടുന്നത്. അന്തർദേശിയ വേദികളിൽ മികച്ച അഭിപ്രായവും പുരസ്കാരങ്ങളും സ്വന്തമാക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ടി’ലാണ് ആന്റണി വർഗീസ് അവസാനമായി അഭിനയിച്ചത്.
Read also:ബീച്ചിനരികിലിരുന്ന് ‘ഓലഞ്ഞാലി കുരുവി’ പാടി വിദേശ വനിത, വീഡിയോ പകർത്തി ജയചന്ദ്രൻ
അതേസമയം നിരവധി ചിത്രങ്ങളാണ് ആന്റണിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ‘അജഗജാന്തരം’, ‘മേരി ജാൻ’ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. ആന്റണി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദേവ് ഫക്കീർ’. ഹനീഫ് അദേനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹനീഫ് അദേനിയും ബാദുഷയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാക് ഹാരിസാണ് ദേവ് ഫക്കീർ സംവിധാനം ചെയ്യുന്നത്. ഹനീഫ് അദേനിയുടെ തന്നെയാണ് തിരക്കഥ.
Read also:അനിലിനൊപ്പമുള്ള അവസാന ലൊക്കേഷന്‍ ചിത്രങ്ങള്‍; ഓര്‍മ്മകള്‍ പങ്കുവെച്ച് ജോജു ജോര്‍ജ്
Story Highlights:pepe share pictures from himachal pradesh