കരുത്താണ് ഈ കരുതല്‍; വൈറലായി ഒരു സ്നേഹചിത്രം
കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട് ഒരു വര്‍ഷമായി. മാസങ്ങളേറെയായി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും പല ഇടങ്ങളിലും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. എങ്കിലും കൂടുതല്‍ ശക്തമാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍.
കൊവിഡ് പ്രതിരോധത്തില്‍ മുമ്പന്തിയില്‍ നില്ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന കരുത്ത് ചെറുതല്ല. അതിജീവനത്തിന്റെ പ്രതീക്ഷ പകരുന്ന ഒരു ചിത്രമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വൃദ്ധനായ ഒരു കൊവിഡ് രോഗിയെ ഹൃദയത്തോട് ചേര്‍ത്ത് ആശ്വസിപ്പിക്കുന്ന ഒരു ഡോക്ടറിന്റേതാണ് ഈ ചിത്രം. നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം പങ്കുവയ്ക്കുന്നതും.
Read more: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
അമേരിക്കയിലെ ടെക്സാസില്‍ ഹോസ്റ്റണിലെ യുണൈറ്റഡ് മെമ്മോറിയല്‍ മെഡിക്കല്‍ സെന്ററിലെ ഡോ. ജോസഫ് വരോണ്‍ ആണ് ഹൃദയസ്പര്‍ശിയായ ഈ ചിത്രത്തിലെ ഡോക്ടര്‍. ഐസിയുവില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കുന്ന പ്രായമായ രോഗിക്ക് അരികിലെത്തുകയായിരുന്നു ഡോക്ടര്‍. കാര്യം തിരക്കിയപ്പോള്‍ ഭാര്യയെ കാണമെന്ന് പറഞ്ഞ് അദ്ദേഹം കരഞ്ഞു. ആ നിമിഷം അദ്ദേഹത്തെ ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിക്കുകയായിരുന്നു ഡോക്ടര്‍.
Story highlights: Photo of Texas Doctor Comforting Elderly COVID-19 Patient Goes Viral