‘മോഹൻലാലിനും ശങ്കറിനും എനിക്കും പുതുജീവിതം ലഭിച്ചിട്ട് 40 വർഷം’- ഓർമ്മകൾ പങ്കുവെച്ച് പൂർണിമ

December 26, 2020

ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തിയേറ്ററുകളിലേക്ക് എത്തിയിട്ട് 40 വർഷം പൂർത്തിയാകുകയാണ്. ക്രിസ്‌മസ്‌ റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടി പൂർണിമ ഭാഗ്യരാജ്. മോഹൻലാലിനും ശങ്കറിനും എനിക്കും പുതുജീവിതം ലഭിച്ചിട്ട് 40 വർഷമായി എന്നാണ് നടി കുറിക്കുന്നത്.

നവോദയയ്ക്കും, അപ്പച്ചനും, സംവിധായകൻ ഫാസിലിനും പൂർണിമ നന്ദിയും പറയുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ ഓർമ്മ ചിത്രങ്ങളും നടി പങ്കുവയ്ക്കുന്നു. 1980ലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. മോഹൻലാലിന്റെ ആദ്യചിത്രമെന്ന സവിശേഷതയും ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ക്കുണ്ട്. പുതുമുഖം തന്നെയായിരുന്ന ശങ്കർ നായകനായഭിനയിച്ച ഈ ചിത്രത്തിൽ പ്രതിനായകവേഷമാണ്‌ മോഹൻലാൽ കൈകാര്യം ചെയ്തത്.

കൊടൈക്കനാലിൽ ചിത്രീകരണം നടന്ന സിനിമയിലൂടെയാണ് പൂർണിമയും അഭിനയ ലോകത്തേക്ക് എത്തിയത്. മനോഹരമായ അനവധി ഗാനങ്ങളും ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. ഇന്നും മലയാളികൾ ഏറ്റുപാടുന്ന ഗാനങ്ങളാണവ. അതേസമയം, ആദ്യ ചിത്രത്തിൽ വില്ലൻ വേഷത്തിലായിരുന്നുവെങ്കിലും പിന്നീട് മലയാള സിനിമയുടെ സുപ്പർതാരമായി ഉയരുകയായിരുന്നു മോഹൻലാൽ.

Read More: ‘ഒന്നും പറയാനില്ല, ഹൃദയം വേദനിക്കുന്നു’- അനിൽ നെടുമങ്ങാടിന് ആദരാജ്ഞലികൾ അർപ്പിച്ച് സിനിമാലോകം

ൺപതുകളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറസാന്നിധ്യമായിരുന്ന പൂർണിമ ഇപ്പോൾ ചെന്നൈയിൽ ബിസിനസുമായി സജീവമാണ്. 20 വർഷമായി ചെന്നൈയിൽ പൂർണിമ സ്റ്റോർസ് എന്ന ഗാർമെന്റ് കമ്പനി നടത്തുകയാണ് താരം. നടൻ ശങ്കർ ഇടവേളകളിൽ സിനിമയിലേക്ക് മടങ്ങിയെത്താറുണ്ട്.

Story highlights- poornima bhagyaraj about 40 years of manjil virinja pookkal