നായകനായി പ്രഭാസ്; കെജിഎഫ് സംവിധായകന്റെ പുതിയ ചിത്രം സലാര്‍ ഒരുങ്ങുന്നു
അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ പ്രഭാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. കെജിഎഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് പ്രശാന്ത് നീല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സലാര്‍ എന്നാണ് ചിത്രത്തിന്റെ പേര്.
പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തെത്തി. ഏറ്റവും ആക്രമണകാരിയായ മനുഷ്യന് എന്ന ടാഗ്-ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തെത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെയായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.
അതേസമയം പ്രഭാസ് നായകനായെത്തുന്ന രാധേശ്യാം എന്ന ചിത്രവും അണിയറയില്‍ ഒരുക്കത്തിലാണ്. മലയാളികളുടെ പ്രിയതാരം ജയറാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. പൂജ ഹെഗ്ഡേയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്.
Story highlights: Prabhas New film Salar