‘നിങ്ങൾ അവിടെ ഒരുമിച്ചിരുന്ന് ചിയേഴ്സ് പറയുകയാകും’- നൊമ്പരത്തോടെ പൃഥ്വിരാജ്
അയ്യപ്പനും കോശിയും സിനിമയുമായി ബന്ധപ്പെട്ടവർക്ക് ഈ ഡിസംബർ 25 ദുഃഖം നിറഞ്ഞ ദിവസമായിരുന്നു. ഹൃദയസ്തംഭനത്തെത്തുടർന്ന് ഈ വർഷം ജൂൺ 18 ന് അന്തരിച്ച സച്ചിയുടെ 48-ാം ജന്മദിനമായിരുന്നു ഡിസംബർ 25. മാത്രമല്ല, അയ്യപ്പനും കോശിയും സിനിമയിലൂടെ ശ്രദ്ധ നേടിയ അനിൽ നെടുമങ്ങാട് അപ്രതീക്ഷിതമായി വിടപറഞ്ഞതും ഇതേ ദിനമാണ്.
ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു പങ്കുവെച്ചുകൊണ്ട് ഇരുവരെയും നൊമ്പരത്തോടെ ഓര്‍മിക്കുകയാണ് പൃഥ്വിരാജ്. ജന്മദിനാശംസകൾ സഹോദരാ. ഇപ്പോൾ നിങ്ങൾക്ക് .അവിടെയൊരു കൂട്ടുണ്ട്. നിങ്ങൾ ഒരുമിച്ചിരുന്ന് ഡ്രിങ്ക് കഴിക്കുമെന്ന് കരുതുന്നു. ചിയേഴ്സ്..’.പൃഥ്വിരാജ് കുറിക്കുന്നു.
അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത മരണം സിനിമാലോകത്ത് നൊമ്പരമാകുകയാണ്. സുഹൃത്തുക്കൾക്കൊപ്പം ഷൂട്ടിംഗിനിടെ മലങ്കര ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ മുങ്ങി മരിക്കുകയായിരുന്നു. 2014ൽ ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ അനിൽ നെടുമങ്ങാട് കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. മരണമടഞ്ഞ സുഹൃത്തിന് ആദരാജ്ഞലികൾ അർപ്പിച്ചിരുന്നു താരങ്ങൾ.