വീട്ടിലെ സ്വീകരണക്കമ്മറ്റി; മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
മികച്ച അഭിനേതാവായും സംവിധായകനായും നിര്‍മാതാവായുമെല്ലാം സിനിമാലോകത്ത് നിറഞ്ഞു നില്ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം പലപ്പോഴും കുടുംബ വിശേഷങ്ങളും പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നു. സിനിമാ ചിത്രീകരണം കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ പകര്‍ത്തിയ ഒരു സ്നേഹനിമിഷത്തിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
‘സ്വീകരണക്കമ്മറ്റി, വീട്ടില്‍ തിരിച്ചെത്തി’ എന്നാണ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. അതേസമയം കോള്‍ഡ് കേസ് എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു താരം. എസിപി സത്യജിത് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. തനു ബാലക്ക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.
Read more: 20 വര്‍ഷങ്ങള്‍ക്ക് മുമ്പ്; രണ്ടാം ഭാവത്തിന്റെ ഓര്‍മ്മയില്‍ പൂര്‍ണിമ ഇന്ദ്രജിത്
ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. അദിതി ബാലനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഗിരീഷ് ഗംഗാധരനും ജോമോന് ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
Story highlights: Prithviraj returns home after shooting