ശ്രദ്ധനേടി നടൻ രാഹുൽ രവിയുടെ വിവാഹ വീഡിയോ
നടൻ രാഹുൽ രവി വിവാഹിതനായി. കൊച്ചി സ്വദേശിനി ലക്ഷ്മിയാണ് വധു. പെരുമ്പാവൂര്‍ സീമ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചാണ് വിവാഹം നടന്നത്. ഒരു ഇന്ത്യൻ പ്രണയകഥ, കാട്ടുമാക്കാൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് രാഹുൽ രവി സിനിമാരംഗത്ത് ചുവടുറപ്പിച്ചത്. പിന്നീട് മലയാളത്തിലെയും തമിഴിലെയും ഹിറ്റ് പരമ്പരകളിൽ പ്രധാന വേഷമവതരിപ്പിച്ചു.
അഭിനയത്തിന് പുറമെ മോഡലിംഗിലും താരമായ രാഹുൽ രവി അവതാരകനായും ശ്രദ്ധനേടിയിട്ടുണ്ട്. വധു ലക്ഷ്‌മി മോഡലിംഗ് രംഗത്ത് സജീവമാണ്. രാഹുൽ രവിയുടെ പ്രീ വെഡ്ഡിംഗ് ചിത്രങ്ങൾ മികച്ച പ്രതികരണം നേടിയിരുന്നു. പങ്കുവെച്ച രാഹുലിന്റെ വാക്കുകൾ ശ്രദ്ധനേടിയിരുന്നു.
‘അവളെ ആദ്യമായി കണ്ടുമുട്ടിയ ആദ്യ ദിവസം മറ്റൊരു സാധാരണ ദിവസം മാത്രമായിരുന്നു. എന്നാല്‍ പിന്നീട് അത് മികച്ചതായി. ഓരോ ദിവസം പിന്നിടുമ്പോഴും അത് കൂടുതല്‍ മികച്ചും പ്രത്യേകതയുള്ളതുമായി മാറി. അവളുടെ ചിരിയും സംസാരവും എന്റെ ദിവസങ്ങള്‍ മാത്രമല്ല പിന്നീടങ്ങോട്ടുള്ള ജീവിതം തന്നെ മികച്ചതാക്കി. അവള്‍ വെറുമൊരു പെണ്‍കുട്ടിയല്ല എന്റെ ജീവിതം തന്നെയാണെന്ന് അങ്ങനെ ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ ജീവിതം തിളക്കമുള്ളതാക്കിയതിനും എന്റേതായതിനും നന്ദി ലക്ഷ്മി. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നമ്മുടെ വിവാഹദിവസത്തിനായി കാത്തിരിക്കുന്നു.’- രാഹുലിന്റെ വാക്കുകൾ. പെരിങ്ങോട്ടുകര സ്വദേശികളായ രവീന്ദ്രന്റേയും ക്ഷമ രവീന്ദ്രന്റേയും മകനാണ് രാഹുൽ.
Story highlights- rahul ravi wedding video