ട്രെക്കിങ്ങിനിടെ കൂടെക്കൂടിയ സുഹൃത്തിനെ പരിചയപ്പെടുത്തി രജിഷ വിജയൻ; ശ്രദ്ധേയമായി ഹിമാചൽ യാത്രയുടെ ചിത്രങ്ങൾ

December 28, 2020

ആദ്യ ചിത്രത്തിലെ അഭിനയത്തിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ നടിയാണ് രജിഷ വിജയൻ. ടെലിവിഷൻ അവതാരകയിൽ നിന്നും നായികയായി എത്തിയ രജിഷ ഇതിനോടകം പ്രേക്ഷകരുടെ പ്രിയനടിയായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ രജിഷയുടെ ഹിമാചൽപ്രദേശ്‌ യാത്രയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ട്രെക്കിങ്ങിനിടെ തനിക്ക് ലഭിച്ച പുതിയ സുഹൃത്തിനെക്കുറിച്ച് രജിഷ പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധനേടുന്നുണ്ട്. വനില എന്ന് പേരിട്ടിരിക്കുന്ന നായയെക്കുറിച്ചാണ് രജിഷ പങ്കുവെച്ചിരിക്കുന്നത്.

മഞ്ഞു വീഴുന്ന താഴ്വരയിലും പൈൻ മരങ്ങളുടെയും ഹിമാലയത്തിന്റെയും പശ്ചാത്തലത്തിൽ നിൽക്കുന്ന രജിഷയുടെ ചിത്രങ്ങളാണ് രജിഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം രജിഷ വിജയന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഖോ ഖോ’. സ്‌പോര്‍ട്‌സ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിനുവേണ്ടിയുള്ള രജിഷ വിജയന്റെ മേക്കോവറും ഏറെ ശ്രദ്ധ നേടിയിരുന്നു. മരിയ ഫ്രാന്‍സിസ് എന്നാണ് ചിത്രത്തില്‍ രജിഷ വിജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രാഹുല്‍ റിജി നായരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Read also:ഒറ്റ ശ്വാസത്തിൽ 662- അടി താഴ്ചയിലേക്ക്; ഗിന്നസ് റെക്കോർഡ് നേട്ടവുമായി യുവാവ്

രജിഷ തമിഴിൽ അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രമാണ് കർണൻ. ധനുഷാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാരി സെൽ‌വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണൻ. കലൈപുലി എസ് താനുവിന്റെ വി ക്രിയേഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.

Story Highlights:rajisha vijayan trip to kutla photos