‘വരികള്‍ക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്കു പോകാം’; കുഞ്ചാക്കോ ബോബന്റെ രസികന്‍ പാട്ടു വീഡിയോ പങ്കുവെച്ച് രമേഷ് പിഷാരടി

എന്തിലും ഏതിലും അല്പം നര്‍മ്മം ചേര്‍ത്തു പറയുന്ന താരമാണ് രമേഷ് പിഷാരടി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും അവയ്ക്ക് നല്കുന്ന അടിക്കുറിപ്പുകളുമെല്ലാം പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ആലപിക്കുന്ന കുഞ്ചാക്കോ ബോബന്റെ രസികന്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി.
‘വരികള്‍ക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്കു പോകാം, ഭരണഘടന അത് അനുവദിക്കുന്നുണ്ട്….: എന്ന രസകരമായ അടിക്കുറിപ്പോടെയാണ് വീഡിയോ രമേഷ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തുന്നതും. എന്തായാലും വൈറലായിരിക്കുകയാണ് കുഞ്ചാക്കോ ബോബന്റെ രസകരമായ ഈ പാട്ടുവീഡിയോ.
രമേഷ് പിഷാരടി സംവിധാനം നിര്‍വഹിച്ച പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലെ ഒരു രംഗമാണ് ഇത്.
അതേസമയം കുഞ്ചാക്കോ ബോബന് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് നിഴല്‍. എഡിറ്ററായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് നിഴല്‍. നയന്‍താര ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.
എസ് സഞ്ജീവ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ഡി മേനോന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംവിധായകനായ അപ്പു ഭട്ടതിരിയും അരുണ്‍ലാല്‍ എസ്പിയും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നത്.
Story highlights: Ramesh Pisharody Shares Kunchako Boban Singing Video