നജീം അര്‍ഷാദിന്റെ സ്വരമാധുരിയില്‍ മനോഹരമായൊരു ക്രിസ്മസ് ഗാനം

December 22, 2020
Ravin Sangeetham Christmas Song

മഞ്ഞിന്റെ പുതപ്പണിഞ്ഞ് വിരുന്നെത്തിയിരിക്കുകയാണ് ക്രിസ്മസ്. ലോകമെങ്ങും കൊവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയിലാണെങ്കിലും ക്രിസ്മസ് രാവിന് നിറപ്പകിട്ടേകാന്‍ വിപണികളും വഴിയോരങ്ങളും വീടുകളുമെല്ലാം ഒരുങ്ങി. നക്ഷത്രങ്ങള്‍ തൂക്കിയും പുല്‍ക്കൂടൊരുക്കിയും ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ മനോഹരങ്ങളായ ക്രിസ്മസ് ഗാനങ്ങളും ശ്രദ്ധ നേടുന്നു.

സംഗീതാസ്വാദകര്‍ക്ക് മികച്ച ഒരു ക്രിസ്മസ് ഗാനാനുഭവം സമ്മാനിക്കുകയാണ് നജീം അര്‍ഷാദ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിസ്റ്റിക് ഗായകസംഘമാണ് ഈ മനോഹരമായ ക്രിസ്മസ് ഗാനത്തിന് പിന്നില്‍. രാവിന്‍ സംഗീതം എന്നു പേരിട്ടിരിക്കുന്ന സംഗീത ആല്‍ബം ഇതിനോടകം തന്നെ ആസ്വാദകര്‍ ഏറ്റുപാടി തുടങ്ങി.

നജീം അര്‍ഷാദിനോടൊപ്പം മിസ്റ്റിക് ഗായകസംഘവും ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. എന്‍ സ്മിനു റോബര്‍ട്ട് ആണ് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും. നിധിന്‍ നോബിള്‍ ഗാന ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

Story highlights:  Ravin Sangeetham  Christmas Song