പുതുവര്‍ഷ ആഘോഷം; സംസ്ഥാനത്ത് കര്‍ശന നിന്ത്രണങ്ങള്‍
സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊവിഡ് 19 രോഗവ്യാപന സാധ്യത കണക്കിലെടുത്തുകൊണ്ടാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് മണിക്ക് ശേഷം ആഘോഷങ്ങള്‍ പാടില്ല എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുപരിപാടികള്‍ നടത്താന്‍ പാടില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.
മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുകൊണ്ടായിരിക്കണം ആഘോഷം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
അതീവവ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രവും നിര്‍ദ്ദേശം നല്‍കിയിരുന്നു. വീടിനുള്ളില്‍ പുതിവര്‍ഷം ആഘോഷിക്കുന്നതാണ് കൂടുതല്‍ നല്ലത്. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ പുറത്തുള്ള ആഘോഷപരിപാികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കുക.
Story highlights: Restrictions in new year celebration