അഗ്നിപരീക്ഷ വിജയിച്ച് ഹിറ്റ്മാൻ; ഇനി ഓസ്ട്രേലിയയിൽ കാണാം
രോഹിത് ശര്‍മ്മ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കുമോ എന്ന ആരാധകരുടെ ചോദ്യത്തിന് വിരാമം. ഫിറ്റ്നസ് ടെസ്റ്റ് പാസായ രോഹിത് ഇനി ഓസ്ട്രേലിയയിലേക്ക്. ഐപിഎല്ലിനിടെ പരിക്കേറ്റ് ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ചികിത്സയിലായിരുന്ന രോഹിത് ശർമ്മയുടെ കായികക്ഷമതാ പരീക്ഷ വിജയകരമായി പൂർത്തിയായി. ഞായറാഴ്ചയ്ക്ക് മുൻപ് ഹിറ്റ്മാൻ ഓസ്ട്രേലിയയ്ക്ക് പോകുമെന്നാണ് സൂചന.
ഓസ്ട്രേലിയയിൽ എത്തിയാൽ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പതിനാല് ദിവസത്തെ നിർബന്ധിത ക്വറന്റീൻ കഴിഞ്ഞ ശേഷമേ താരത്തിന് ടീമിനൊപ്പം ചേരാനാകുകയുള്ളു. അതിനാൽ ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിയ്ക്കാൻ രോഹിത്തിന് കഴിയില്ല. എന്നാൽ മൂന്നാം ടെസ്റ്റിൽ താരത്തിന് കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ജനുവരി ഏഴ് മുതലാണ് മൂന്നാം ടെസ്റ്റ് നടക്കുക. ഐപിഎല്ലിനിടെ സംഭവിച്ച പരിക്കിനെ തുടര്‍ന്ന് ഏകദിന ടി-20 മത്സരങ്ങളില്‍ രോഹിത്ത് പങ്കെടുത്തിരുന്നില്ല. അതേസമയം ഫിറ്റ്നസ് തെളിയിച്ചാല്‍ കളിക്കാമെന്ന നിബന്ധനയില്‍ രോഹിത്തിന് ടെസ്റ്റ് ടീമില്‍ ഇടം നല്കുകയിരുന്നു.
ടെസ്റ്റ് പരമ്പര ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലിലാണ് ആരംഭിക്കുന്നത്.
Story Highlights: Rohit Sharma passes fitness test at NCA