ഫാഷൻ ലോകത്ത് കൗതുകമായി ചാക്ക് കൊണ്ട് ഒരുക്കിയ പാന്റ്

December 3, 2020

വസ്ത്രനിർമാണ രംഗത്ത് വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തുന്ന നിരവധി ഫാഷൻ ഡിസൈനറുമാരെ കാണാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഫാഷൻ ലോകത്ത് കൗതുകമാകുകയാണ് ഒരു പാന്റ്. ചാക്ക് കൊണ്ട് നിർമിച്ച പാന്റാണ് ഫാഷൻ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ കവരുന്നത്. പച്ചക്കറികൾ കെട്ടിവയ്ക്കുന്ന ചാക്ക് ഉപയോഗിച്ച് വളരെ മനോഹരമായി ഒരുക്കിയ പാന്റിൽ പോക്കറ്റും പ്രൈസ് ടാഗും വരെ വളരെ സ്റ്റൈലിഷായി ഒരുക്കിയിട്ടുണ്ട്..

സമൂഹമാധ്യമങ്ങളിൽ പുതിയ പാന്റ് വൈറലായതോടെ നിരവധിപ്പേരാണ് രസകരമായ കമന്റുകളുമായി എത്തുന്നത്. ഈ ഐഡിയ കൊള്ളാമെന്നും ഇനി മുതൽ വീട്ടിലെ പഞ്ചസാര ചാക്ക് ഉൾപ്പെടെ കാണാതാവും എന്നും തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് പലരും പങ്കുവയ്ക്കുന്നത്. അതേസമയം ഇത്തരം മെറ്റിരിയൽ ഉപയോഗിച്ച വസ്ത്രങ്ങൾ ഇട്ടാൽ ചർമ്മപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് കമന്റു ചെയ്യുന്നവരും ഉണ്ട്.

Read also:മഞ്ഞുപാളികൾക്കിടയിൽ ഒളിഞ്ഞുകിടക്കുന്ന വമ്പൻ തടാകം; കൗതുകക്കാഴ്ച

എന്തായാലും സമൂഹമാധ്യമങ്ങളിൽ ഈ പാന്റിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ചാക്ക് ഉപയോഗിച്ച് ഏറ്റവും പുതിയ മോഡലായ ആംഗിൾ ലെങ്ത് പാന്റ് തന്നെ തയാറാക്കിയതിനെ പ്രശംസിച്ചും നിരവധിപ്പേർ എത്തുന്നുണ്ട്. അതേസമയം ട്വിറ്ററിൽ വൈറലായ ഈ ചിത്രം ഏതോ വസ്ത്രപ്രദർശന മേളയിൽ നിന്നുള്ളതാണ്.

ചണ ചാക്കുകൊണ്ട് നിർമിക്കുന്ന വസ്ത്രങ്ങളെക്കുറിച്ചൊക്കെ പഴയ കാലത്തെ ജനങ്ങൾക്ക് അറിവുണ്ടെങ്കിലും പുതു തലമുറക്കാർക്ക് ഏറെ കൗതുകം ഉണർത്തുന്ന കാഴ്ചയായി മാറിയിരിക്കുകയാണ് ചാക്ക് കൊണ്ട് നിർമിച്ച പാന്റ്.

Story Highlights: sack pant goes viral