‘ട്യൂബ് ലൈറ്റ്’ എന്ന രസകരമായ വിളിപ്പേരിനെക്കുറിച്ച് മനസ്സുതുറന്ന് സായി പല്ലവി: വീഡിയോ
മനോഹര നൃത്തംകൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയംകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയമായ താരമാണ് സായി പല്ലവി. താരം സ്വീകരിക്കുന്ന ചില നിലപാടുകള്‍ പോലും ശ്രദ്ധ നേടാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് സായി പല്ലവിയുടെ ഒരു അഭിമുഖ വീഡിയോ. തന്റെ രസകരമായ വിളിപ്പേരിനെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നു.
ട്യൂബ് ലൈറ്റ് എന്ന് മറ്റുള്ളവര്‍ തന്നെ വിളിക്കാറുണ്ടെന്ന് താരം പറയുന്നു. തമാശകള്‍ കേട്ടാല്‍ പോലും അത് പെട്ടെന്ന് മനസ്സിലാവില്ലെന്നും അക്കാരണത്താലാണ് ട്യൂബ് ലൈറ്റ് എന്ന വിളിപ്പേരു കിട്ടിയതെന്നും താരം കൂട്ടിച്ചേര്‍ത്തു. ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയതാണ് അഭിമുഖ വീഡിയോ. എങ്കിലും മനസ്സു തുറന്നുള്ള സായി പല്ലവിയുടെ സംസാരം ഇപ്പോഴും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നു.
Read more: ബില്ലിനൊപ്പം മൂന്നര ലക്ഷത്തിന്റെ ടിപ്പും; പിന്നിലുണ്ട് ഒരു നന്മയുടെ കഥ
2012 ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ ആണ് സായി പല്ലവിയുടെ ആദ്യ മലയാള ചിത്രം. പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകര്യത നേടിയിരുന്നു. തുടര്‍ന്ന് 2016 ല്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ‘കലി’ എന്ന ചിത്രത്തിലും സായി പല്ലവി തിളങ്ങി. 2019-ല്‍ ഫഹദ് ഫാസിലിന്റെ നായികയായി ‘അതിരന്‍’ എന്ന ചിത്രത്തിലും സായി പല്ലവി മികച്ച അഭിനയം കാഴ്ചവെച്ചു.
Story highlights: Sai Pallavi about her pet name