സൂരരൈ പോട്രു രത്നം പോലുള്ള സിനിമ; അഭിനന്ദനവുമായി സാമന്ത
സൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് സൂരരൈ പോട്രു. മികച്ച സ്വീകാര്യതയാണ് ചിത്രം നേടുന്നതും. നിരവധിപ്പേര്‍ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സൂരരൈ പോട്രുവിനെ പ്രശംസിച്ചിരിക്കുകയാണ് ചലച്ചിത്രതാരം സാമന്ത. രത്നം പേലെയുള്ള സിനിമയാണ് സൂരരൈ പോട്രു എന്നും സാമന്ത സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
മലയാളികളുടെ പ്രിയതാരങ്ങളായ അപര്‍ണ ബാലമുരളിയും ഉര്‍വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. സൂര്യ അവതരിപ്പിച്ച നെടുമാരന് എന്ന കഥാപാത്രത്തിന്റെ ഭാര്യ ബൊമ്മി എന്ന കഥാപാത്രത്തേയാണ് അപര്‍ണ ബാലമുരളി അവതിരിപ്പിച്ചത്. ഇരുവരുടേയും അഭിനയത്തേയും സംവിധായികയേയും സാമന്ത അഭിനന്ദിച്ചു.
Read more: ക്രിക്കറ്റ് മത്സരത്തിനിടയിലെ വൈറലായ വിവാഹാഭ്യര്‍ത്ഥന; ആ പ്രണയകഥ ഇങ്ങനെ
സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എഴുത്തുകാരനും എയര്‍ ഡെക്കാണ് സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര് ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്ടെയ്ന്മെന്റ്, സിഖിയ എന്റര്ടെയ്ന്മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും.
Story highlights: Samantha About Soorarai Pottru