ഭര്‍ത്തൃമാതാവിനൊപ്പം സമീറ റെഡ്ഡിയുടെ രസകരമായ ഡാന്‍സ്: വീഡിയോ
സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സൈബര്‍ ഇടങ്ങളില്‍ നിറസാന്നിധ്യമാണ് സമീറ റെഡ്ഡി. വീട്ടുവേശഷങ്ങള്‍ പലപ്പോഴും താരം പങ്കുവയ്ക്കാറുമുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് മക്കള്‍ക്കും കുടുംബത്തിനൊപ്പവുമുള്ള മനോഹര നിമിഷങ്ങള്‍ സമീറ റെഡ്ഡി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഭര്‍ത്തൃമാതാവിനൊപ്പം രസകരമായി നൃത്തം ചെയ്യുന്ന വീഡിയോയാണ് സമീറ റെഡ്ഡി പങ്കുവെച്ചിരിക്കുന്നത്. ഒരേപോലുള്ള ഡ്രസ്സ് മാറിമാറിയണിഞ്ഞാണ് ഇരുവരം ചേര്‍ന്ന് ചുവടുകള്‍ വയ്ക്കുന്നത്. എന്തായാലും ഈ നൃത്തവീഡിയോയും ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
Read more: പുരസ്‌കാര നിറവില്‍ ഗിന്നസ് പക്രു; ഒപ്പം ഇളയരാജ സിനിമയും
ലോക്ക്ഡൗണ്‍ സമയത്ത് ഭര്‍ത്തൃമാതാവിനൊപ്പം പാചകം ചെയ്യുന്ന വീഡിയോകളും മാതൃത്വത്തിന്റെ മഹനീയത പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമെല്ലാം താരം പങ്കുവെച്ചിരുന്നു. ഇവയ്‌ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചതും.
Story highlights: Sameera Reddy Dancing With Mother In Law