അനൂപ് സത്യൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങി സംവൃത സുനിൽ
കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നായികയാണ് സംവൃത സുനിൽ. വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്ന താരം ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമ മേഖലയിലേക്ക് തിരികെ എത്തിയിരുന്നു. ഇപ്പോഴിതാ അനൂപ് മേനോൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് സംവൃത സുനിൽ. അമേരിക്കയിൽ കുടുംബത്തിനൊപ്പം താമസിക്കുന്ന സംവൃത അവിടെ നിന്നുകൊണ്ടുതന്നെ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.
അതേസമയം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യൻ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് സംവൃത ഭാഗമാകുന്നത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, ശോഭന, സുരേഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യൻ ഒരുക്കിയ ‘വരനെ ആവശ്യമുണ്ട്’ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു.
Read also:ഏഴ് വയസിനിടെ നട്ടത് 13,000 തൈകൾ; ഒരു ലക്ഷം മരങ്ങൾ നടാൻ ഒരുങ്ങി കൊച്ചുമിടുക്കി
2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് സംവൃത. തുടര്‍ന്ന് മലയാളത്തില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ സംവൃത കൈകാര്യം ചെയ്തു. 2006ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. സംവൃത പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിൽ നാട്ടിൻ പുറത്തുകാരിയായ ഗീത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ബിജു മേനോനൊപ്പമാണ് താരം അഭിനയിച്ചത്.
Story Highlights:Samvritha Sunil acting in Anoop Sathyan Film