പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകളുമായി സംവൃത
മലയാള പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് സംവൃത സുനില്‍. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. എന്നാല്‍ ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് രണ്ടാം വരവ് നടത്തുകയും ചെയ്തു താരം.
സമൂഹമാധ്യമങ്ങളില്‍ സജീവമാണ് സംവൃത സുനില്‍. കുടുംബ ചിത്രങ്ങളും വീട്ടു വിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിനൊപ്പം യുഎസിലാണ് സംവൃത. അടുത്തിടെയാണ് കുഞ്ഞ് പിറന്ന വിശേഷങ്ങള്‍ താരം പങ്കുവെച്ചത്. ഭര്‍ത്താവ് അഖില്‍ രാജിന് സമൂഹമാധ്യമങ്ങളിലൂടെ സംവൃത പങ്കുവെച്ച പിറന്നാള്‍ ആശംസയും ശ്രദ്ധ നേടുന്നു. മൈ ബെര്‍ത്ത്‌ഡേ ബോയ് എന്നു കുറിച്ചുകൊണ്ടാണ് ചിത്രം താരം പങ്കുവെച്ചത്.
Read more: മരക്കാര്‍ സിനിമയുടെ പകുതിയും നാവികയുദ്ധമാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍
രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.
തുടര്‍ന്ന് മലയാളത്തില്‍ ശ്രദ്ധേയമായ ചില വേഷങ്ങള്‍ സംവൃതക്ക് ലഭിച്ചു. 2006ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്‍’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കില്‍ ഈ ചിത്രം വന്‍ ഹിറ്റായി.
Story highlights: Samvritha Sunil wishes birth day to husband