അവർ ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയാണെന്ന് തോന്നുന്നു; മക്കളുടെ രസകരമായ ചിത്രങ്ങൾ പങ്കുവെച്ച് സംവൃത
കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നായികയാണ് സംവൃത സുനിൽ. വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്ന താരം ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമ മേഖലയിലേക്ക് തിരികെ എത്തിയിരുന്നു. ഇപ്പോഴിതാ അനൂപ് മേനോൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണെന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്. അമേരിക്കയിൽ കുടുംബത്തിനൊപ്പം താമസിക്കുന്ന സംവൃത അവിടെ നിന്നുകൊണ്ടുതന്നെ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.
സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് സംവൃത സുനില്‍. കുടുംബ ചിത്രങ്ങളും വീട്ടു വിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിനൊപ്പം യുഎസിലാണ് താരം. അടുത്തിടെയാണ് കുഞ്ഞ് പിറന്ന വിശേഷങ്ങള്‍ താരം പങ്കുവെച്ചത്. ഇപ്പോഴിതാ മക്കളുടെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ജനലരികിലൂടെ പുറത്തേക്ക് നോക്കിനിൽക്കുന്ന കുട്ടികളുടെ ചിത്രങ്ങൾക്കൊപ്പം അവർ ജീവിതത്തെക്കുറിച്ച് ചിന്തിക്കുക ആണെന്ന് തോന്നുന്നുവെന്നും സംവൃത കുറിച്ചിട്ടുണ്ട്.
Read also:മഞ്ജു വാര്യരുടെ കിം കിം ചലഞ്ചിന് ഒരു കെനിയന്‍ വേര്‍ഷന്‍: വീഡിയോ
2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് സംവൃത. തുടര്‍ന്ന് മലയാളത്തില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ സംവൃത കൈകാര്യം ചെയ്തു. 2006ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്‍’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. സംവൃത പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിൽ നാട്ടിൻ പുറത്തുകാരിയായ ഗീത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ബിജു മേനോനൊപ്പമാണ് താരം അഭിനയിച്ചത്.
Story Highlights: samvrutha sunil shares kids photo goes viral