കാശ്മീരി പെൺകൊടിയായി സാനിയ ഇയ്യപ്പൻ; മനം കവർന്ന് ചിത്രങ്ങൾ
മലയാള സിനിമയിലെ യുവനായികമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. യാത്രാവിശേഷങ്ങളും സിനിമ വിശേഷങ്ങളും അടക്കം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കാശ്മീർ ഡയറീസ് എന്ന പേരിൽ സാനിയ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടുന്നത്. ചുവപ്പ് നിറത്തിൽ കാശ്മീരി പെൺകുട്ടിയുടെ വസ്ത്രങ്ങൾ അണിഞ്ഞ സാനിയയുടെ ചിത്രങ്ങളാണ് ഏറ്റവും ആകർഷകം. ഗ്രേ നിറത്തിലുള്ള ട്രെഞ്ച് കോട്ടണിഞ്ഞ് മഞ്ഞു മലകൾക്ക് മുകളിൽ നിൽക്കുന്ന ചിത്രങ്ങളും പൈൻ മരങ്ങളുടെ പശ്ചാത്തലത്തിൽ കുതിരപ്പുറത്ത് ഇരിക്കുന്ന ചിത്രങ്ങളും താരം കാശ്മീർ ഡയറീസിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം നൃത്ത വേദിയിൽ നിന്നും വെള്ളിത്തിരയിൽ എത്തിയ താരമാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി സിനിമയിലേക്കെത്തിയ സാനിയ ബാല്യകാല സഖി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അപ്പോത്തിക്കരി എന്ന ചിത്രത്തിലും വേഷമിട്ടു. 2017ൽ ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരം അവസാനമായി അഭിനയിച്ച ചിത്രം ‘ദി പ്രീസ്റ്റ്’.
Read also: ചാന്ദ്ര യാത്രയ്ക്കുള്ള 18 അംഗ ടീമിൽ ഇടംനേടി ഇന്ത്യൻ വംശജനും
ഇപ്പോഴിതാ വിഷ്ണു ഉണ്ണിക്കൃഷ്ണനും സാനിയ ഇയ്യപ്പനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുകയാണ്. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിലാണ് പുരോഗമിക്കുന്നത്. സൂരജ് ടോം ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രത്തിന്റെ നിര്‍മാണം. ഒരു കോമഡി ഹൊറര്‍ ത്രില്ലറായാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രം ഒരുങ്ങുന്നതും. സംഗീത സംവിധായകനായ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയും സംഗീതവും ഒരുക്കിയിരിക്കുന്നത്. ഹരിനാരായണന് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നു. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
Story highlights: saniya iyappan kashmirdiaries goes viral