സ്രാവുകൾക്കൊപ്പം നീന്തിത്തുടിക്കുന്ന സാന്താക്ലോസ്; മനോഹരമായൊരു ക്രിസ്മസ് കാഴ്ച

December 23, 2020

ക്രിസ്മസ് ആഘോഷങ്ങൾക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. നക്ഷത്രങ്ങളും പുൽക്കൂടും ക്രിസ്‌മസ്‌ ട്രീയും സാന്താക്ലോസുമൊക്കെയായി അലങ്കാരങ്ങളും ഉയർന്നു…വെളുത്ത താടിയും ചുവന്ന കുപ്പായവും ധരിച്ച് കുട്ടികൾക്ക് കൈനിറയെ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസ് ആണ് ക്രിസ്‌മസ്‌ ആഘോഷങ്ങളുടെ പ്രധാന ആകർഷണം. എന്നാൽ ഇത്തവണ വ്യത്യസ്തമായൊരു ക്രിസ്മസ് കാഴ്ചയാണ് ഏറെ ശ്രദ്ധ നേടുന്നത്. വെള്ളത്തിലൂടെ നീന്തിക്കളിക്കുന്ന സാന്താക്ലോസിന്റെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധേയമാകുന്നത്.

തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ അക്വേറിയമാണ് ഈ മനോഹരമായ കാഴ്ചകൾ ഒരുക്കിയത്. വെള്ളത്തിനടിയിൽ സ്രാവുകൾക്കും മീനുകൾക്കുമൊപ്പം നീന്തി നടക്കുന്ന സാന്താക്ലോസിനെയാണ് വീഡിയോയിൽ കാണുന്നത്. ക്രിസ്മസ് ദിനം വരെയാണ് ഈ സാന്താക്ലോസിനെ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്ക് കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ ഒരു ജീവനക്കാരനാണ് സാന്താക്ലോസിന്റെ വേഷത്തിൽ അക്വേറിയത്തിലൂടെ നീന്തുന്നത്. സമുദ്രജീവികളുടെ സുരക്ഷ ലക്ഷ്യമിട്ടാണ് ഇങ്ങനെ ഒരു കാഴ്ച ഒരുക്കിയിരിക്കുന്നത്. അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് ഇവിടെത്തുന്ന വിനോദ സഞ്ചാരികൾക്ക് അക്വേറിയത്തിലെ കാഴ്ചകൾ കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്.

Read also:ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവുമധികം ഗോളടിക്കുന്ന താരമായി മെസി; പെലെയുടെ റോക്കോർഡും മറികടന്ന് താരം

അതേസമയം ഇവിടെയെത്തുന്ന ഓരോ സഞ്ചാരികൾക്കും അക്വേറിയത്തിൽ ഇറങ്ങാനും മീനുകൾക്ക് ഭക്ഷണം കൊടുക്കാനുമൊക്കെയുള്ള അവസരം ഉണ്ട്. സഞ്ചാരികൾക്ക് അക്വേറിയത്തിനുള്ളിലെ ടണലിനുള്ളിൽ രാത്രി ചിലവിടാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Story Highlights:santa feeds sharks in aquarium