നന്മ നിറഞ്ഞ കള്ളന്റെ കഥയുമായി ഡാർക്ക് മോഡ് ചിത്രം; സാന്റോ അന്തിക്കാടിന്റെ ‘ചോരൻ’ വരുന്നു

December 30, 2020

നന്മ നിറഞ്ഞ കള്ളന്റെ കഥ പറയുന്ന ചിത്രം ചോരൻ ഒരുങ്ങുന്നു. സാന്റോ അന്തിക്കാട് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ഒട്ടും പരിചിതമല്ലാത്ത സ്ഥലത്ത് അസമയത്ത് എത്തപ്പെടുന്ന ഒരു കള്ളൻ കാണുന്ന തന്മകളും അതിനെതിരെ പോരാടുകളും ചെയ്യുന്ന ഒരു കള്ളന്റെ ജീവിതമാണ് ചിത്രം പറയുന്നത്. നവംബർ 24 ന് ചിത്രീകരണം ആരംഭിച്ച സിനിമ പതിനഞ്ച് ദിവസങ്ങൾ കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. രാത്രികാലങ്ങളിൽ മാത്രം ചിത്രീകരണം നടത്തിയാണ് സിനിമ പൂർത്തിയാക്കിയത്.

ചങ്ക്‌സ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ച രമ്യപണിക്കരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസ് ഫെയിം സിനോജ് വർഗീസ് മറ്റൊരു മുഖ്യകഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.

Read also:അതിശയിപ്പിക്കുന്ന മേക്കോവറില്‍ സെന്തില്‍ കൃഷ്ണ; ശ്രദ്ധനേടി ‘ഉടുമ്പ്’ ഫസ്റ്റ്‌ലുക്ക്

റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ എം നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുരേഷ് ബാബുവാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് സ്റ്റാൻലി ആന്റണിയാണ്. സംഗീതം കിരൺ ജോസ്.

Read also:ആദ്യമായി സംസാരിച്ചത് പ്രിയപ്പെട്ട നായയോട്; നാല് വയസ്സുകാരന്റെ ജീവിതത്തെ മാറ്റിമറിച്ച വളര്‍ത്തുനായ: വീഡിയോ

Story Highlights: Santo Anthikadu Film Choran