കേന്ദ്രകഥാപാത്രമായി അന്ന ബെന്‍, ജൂഡ് ആന്റണി ചിത്രം ’സാറാസ്‍’
കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലെ ബേബി മോളായി എത്തി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയ താരമാണ് അന്ന ബെന്‍. താരം നായികയായെത്തിയ ‘ഹെലെന്‍, കപ്പേള എന്നീ ചിത്രങ്ങളും തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി. അന്ന ബെന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നു. സാറാസ് എന്നാണ് ചിത്രത്തിന്റെ പേര്. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. അന്ന ബെന്‍ തന്നെയാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണവും. അന്നബെന്നിനൊപ്പം ബെന്നി പി നായരമ്പലവും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ണം.
Read more: സകുടുംബം വിനീത് ശ്രീനിവാസന്‍; മനോഹരം ഈ സ്‌നേഹചിത്രങ്ങള്‍
സണ്ണി വെയ്‌നാണ് ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നത്. മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ജിബു ജേക്കബ്, ശ്രിന്ദ, ധന്യ വര്‍മ്മ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. അതേസമയം കൊവിഡ്ക്കാലത്ത് ഏറെ പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എല്ലാത്തരത്തിലുമുള്ള കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം.
Story highlights: Saras New Film Anna Ben