നാഗവല്ലിയുടെ ആഭരണങ്ങള്‍ കണ്ട് അമ്പരന്നിരിക്കുന്ന ഗംഗയെപ്പോലെ ശോഭനയുടെ ചിത്രം

December 7, 2020
Shobana Facebook post about dance performance

നാഗവല്ലിയുടെ ആഭരണങ്ങള്‍ കണ്ട് അമ്പരന്നിരിക്കുന്ന ഗംഗയെപ്പോലെ ശോഭനയുടെ ചിത്രം

അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ചലച്ചിത്രതാരം ശോഭന. പലപ്പോഴും താരത്തിന്റെ നൃത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. കൊവിഡ്ക്കാലത്തെ ലോക്ക് ഡൗണ്‍ സമയത്തും തികച്ചും വ്യത്യസ്തമായ നൃത്താവിഷ്‌കാരത്തിലൂടെയും ശോഭന സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ നൃത്തവുമായി ബന്ധപ്പെട്ട ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

ആഭരണങ്ങള്‍ക്ക് മുമ്പില്‍ ഏത് തെരഞ്ഞെടുക്കണം എന്ന കണ്‍ഫ്യൂഷനിലിരിക്കന്ന ശോഭനയാണ് ചിത്രത്തില്‍. മണിച്ചിത്രത്താഴ് എന്ന സിനിമയെ ഓര്‍മ്മപ്പെടുത്തുന്നു ഈ ചിത്രം. എന്നാല്‍ ഈ ചിത്രത്തിന് താരം നല്‍കിയിരിക്കുന്ന അടിക്കുറിപ്പാണ് രസകരം. ഗംഗേ എന്ന അഭിസംബോധനയോടെയാണ് അടിക്കുറിപ്പ്. അതേസമയം നീണ്ട ഏഴ് മാസങ്ങള്‍ക്ക് ശേഷം പെര്‍ഫോമെന്‍സിനൊരുങ്ങുന്നു എന്നും താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് മടങ്ങിയെത്തിയ ശോഭന വീണ്ടും ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്രരംഗത്തേക്ക് മടങ്ങിയെത്തിയത്. ഈ സിനിമയിലെ താരത്തിന്റെ നൃത്തപ്രകടനവും ശ്രദ്ധേയമാണ്. ചിത്രത്തില്‍ ഒരു അമ്മ കഥാപാത്രമാണ് ശോഭനയുടേത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

2016-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’യ്ക്ക് ശേഷം ചലച്ചിത്ര ലോകത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ശോഭന. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ശോഭനയ്ക്ക് മികച്ച വരവേല്‍പാണ് ചലച്ചിത്രലോകത്ത് ലഭിച്ചതും.

Story highlights: Shobana Facebook post about dance performance